കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ സുരേന്ദ്രന് ജാമ്യം; ശബരിമല സംഘർഷത്തിൽ ജയിൽ വാസം തുടരും

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂർ: ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സുധീഷിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് സുരേന്ദ്രൻ വീണ്ടും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ തൃശൂർ സ്വദേശിനി ലളിതയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രൻ ജയിലിൽ തന്നെ തുടരേണ്ടി വരും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

surendran

മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്നോൾ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ച സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റുകേസുകൾ നിലവിലുള്ളതിനാൽ പുറത്തിറങ്ങാനായില്ല. തനിക്ക് നേരെകള്ളക്കേസുകൾ ചുമത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തിരക്കഥ അനുസരിച്ചാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ എടുത്തേക്കും; പോലീസില്‍ രഹസ്യനീക്കം നടക്കുന്നെന്ന് റിപ്പോര്‍ട്ട്‌സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ എടുത്തേക്കും; പോലീസില്‍ രഹസ്യനീക്കം നടക്കുന്നെന്ന് റിപ്പോര്‍ട്ട്‌

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ നിന്നും കണ്ണൂരിലേക്ക് ഞായറാഴ്ചയാണ് എത്തിച്ചത്. സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചപ്പോള്‍ ജയിലിന് പുറത്ത് ബിജെപി പ്രവര്‍ത്തതര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ നാമജപ പ്രതിഷേധവും നടത്തി.

ശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണംശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണം

English summary
court grants bail to k surendran on police station attacking case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X