കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ കുടുക്കുന്ന ദൃശ്യങ്ങളുമായി പോലീസ്; കോടതിയില്‍ ഹാജരാക്കും, ജയിലിലെത്തി ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രനെ കുടുക്കുന്ന ദൃശ്യങ്ങളുമായി പോലീസ് | Oneindia Malayalam

പത്തനംതിട്ട: നിലയ്ക്കല്‍ പ്രതിഷേധത്തിന്റെ പേരിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ത്തത്. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ ചുമത്താന്‍ നീക്കം നടക്കുന്നുവെന്നാണ് സൂചനകള്‍.

അതിനിടെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പോലീസ് കോടതിയില്‍ എതിര്‍ത്തു. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചു. സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ സുരേന്ദ്രനെതിരായ പോലീസ് നീക്കം ചിലത് കോടതി തള്ളി. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ജയിലിലെത്തി കണ്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

 സുരേന്ദ്രനെതിരായ കേസുകള്‍

സുരേന്ദ്രനെതിരായ കേസുകള്‍

നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ സുരേന്ദ്രന് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചെന്ന കേസിലാണ് ഇപ്പോള്‍ സുരേന്ദ്രന്‍ ജയിലില്‍ കഴിയുന്നത്. കൊട്ടാരക്കര സബ്ജയിലിലാണ് സുരേന്ദ്രന്‍. ഇദ്ദേഹം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ മറ്റൊരു കേസ് സുരേന്ദ്രനെതിരെ നിലവിലുണ്ട്.

ജാമ്യം നല്‍കരുതെന്ന് പോലീസ്

ജാമ്യം നല്‍കരുതെന്ന് പോലീസ്

സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ശബരിമലയിലെ അക്രമങ്ങളില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇക്കാര്യം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ കൈയ്യിലുണ്ടത്രെ. ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

അസുഖമുണ്ടെന്ന വാദം ശരിയല്ല

അസുഖമുണ്ടെന്ന വാദം ശരിയല്ല

റാന്നി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പരിഗണിക്കവെയാണ് പോലീസ് എതിര്‍വാദം ഉന്നയിച്ചത്. അസുഖമുണ്ടെന്ന വാദം ശരിയല്ല. അസുഖമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സുരേന്ദ്രന്‍ ഹാജരാക്കിയിട്ടില്ലെന്നും പോലീസ് ബോധിപ്പിച്ചു.

കോടതിയില്‍ നടന്നത്

കോടതിയില്‍ നടന്നത്

അതേസമയം, പോലീസിന്റെ ചില ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യാന്‍ അര മണിക്കൂര്‍ സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പോലീസ് ആവശ്യത്തിന്‍മേല്‍ വാദം നടക്കുകയാണ്. ചോദ്യം ചെയ്തതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവുവെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല.

സുരേന്ദ്രന് ഫോണ്‍ ചെയ്യാം

സുരേന്ദ്രന് ഫോണ്‍ ചെയ്യാം

ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് ഫോണ്‍ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പോലീസിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു.

അഭിഭാഷകന്‍ പറഞ്ഞത്

അഭിഭാഷകന്‍ പറഞ്ഞത്

കുടുംബത്തെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്. അസ്വാഭാവിക മരണ കേസ് വരെ സുരേന്ദ്രന്റെ പേരില്‍ ചുമത്തിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ പൂജകള്‍ ബുക്ക് ചെയ്താണ് സുരേന്ദ്രന്‍ എത്തിയതെന്നും അഭിഭാഷന്‍ വാദിച്ചു.

ശ്രീധരന്‍ പിള്ള ജയിലിലെത്തി

ശ്രീധരന്‍ പിള്ള ജയിലിലെത്തി

അതേസമയം, സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സന്ദര്‍ശിച്ചു. ശ്രീധരന്‍ പിള്ള സന്ദര്‍ശിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. ആറ് ദിവസമായിട്ടും സന്ദര്‍ശിക്കാത്തതിന് പിന്നില്‍ പാര്‍ട്ടിയിലെ പോരാണെന്നായിരുന്നു വാര്‍ത്തകള്‍.

ജയിലിന് മുന്നില്‍ നാമജപം

ജയിലിന് മുന്നില്‍ നാമജപം

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം മതിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന ആരോപണവും ചില നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ശ്രീധരന്‍ പിള്ള ജയിലിലെത്തി സുരേന്ദ്രനെ കണ്ടത്. ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, ജെ പത്മകുമാര്‍ എന്നിവര്‍ ജയിലിന് മുന്നില്‍ നാമജപം നടത്തുകയും ചെയ്തു.

ബിജെപി നേതാക്കളെ പൂട്ടും; മന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കും, നൂറ് പേര്‍ക്കെതിരെ കേസെടുത്തുബിജെപി നേതാക്കളെ പൂട്ടും; മന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കും, നൂറ് പേര്‍ക്കെതിരെ കേസെടുത്തു

English summary
K Surendran bail plea Police opposed; Sreedharan Pillai meets Surendran in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X