കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഞ്ഞൂരാനെതിരെയുള്ള ദൃക്‌സാക്ഷി തെളിവ് അഭിഭാഷകര്‍ക്കെതിരെയുള്ള തിരിച്ചടിയോ?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയ അഭിഭാഷകരെ തിരിച്ചടിച്ച് മാധ്യമലോകം. ഹൈക്കോടതി അഭിഭാഷകനും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്ന് പിടിച്ചത് കണ്ടുവെന്ന ദൃക്‌സാക്ഷി മൊഴി പുറത്ത് വിട്ടുകൊണ്ടാണ് കോടതിയില്‍ അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ആഞ്ഞടിച്ചത്.

ഹൈക്കോടതിയിലും തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ആഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടാനുള്ള പ്രധാന കാരണവും സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരായ വാര്‍ത്ത തന്നെയായിരുന്നു. പ്ലീഡറുടെ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചിടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചത്.

തീരുമാനമായില്ല

തീരുമാനമായില്ല

അഡ്വക്കറ്റ് ജനറലിന്റെ സാന്നിദ്ധ്യത്തിലും പിന്നീട് ഹൈക്കോടതി ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിലും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ഇരു വിഭാഗവുമായി ചര്‍ച്ച നടന്നെങ്കിലും കൊച്ചിയിലെയും തിരുവനന്തപുരത്തെയും കോടതികളിലെ മീഡിയ റൂം തുറക്കുന്നത് സംബന്ധമായി തീരുമാനമായിരുന്നില്ല.

സംസ്ഥാന കോടതികളിലും വിലക്ക്

സംസ്ഥാന കോടതികളിലും വിലക്ക്

സംസ്ഥാന കോടതികളിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വരേണ്ടതില്ലെന്ന് അഭിഭാഷക സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

തടഞ്ഞു

തടഞ്ഞു

അഭിഭാഷക സംഘടനയുടെ തീരുമാനപ്രകാരം എറണാകുളം ജില്ലാ കോടതിയിലും ആട് ആന്റണിയുടെ വിചാരണ നടന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു.

തിരിച്ചടി

തിരിച്ചടി

മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ മറുമരുന്നായിരുന്നു സംഘര്‍ഷത്തിന്റെ കാരണക്കാരനായി പറയപ്പെടുന്ന ധനേഷ് മാത്യൂ മാഞ്ഞൂരാന് നേരെയുള്ള ഇപ്പോഴത്തെ സംഘടിത നീക്കം.

ജാമ്യം റദ്ദാക്കാന്‍

ജാമ്യം റദ്ദാക്കാന്‍

ഒത്തു തീര്‍പ്പാക്കിയ കേസില്‍ ദൃക്‌സാക്ഷി വിവരണം പുറത്ത് വന്നത് ധനേഷ് മാത്യുവിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം മുറുകും.

ബന്ധം വഷളാകുന്നു

ബന്ധം വഷളാകുന്നു

ധനേഷ് മാത്യുവിനെതിരെയുള്ള സാക്ഷി മൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ വീണ്ടും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം വഷളാകും.

അത്യപൂര്‍വ്വ നടപടി

അത്യപൂര്‍വ്വ നടപടി

സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി അത്യപൂര്‍വ്വ നടപടിയായാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

രാഷ്ട്രീയ നേതാക്കള്‍

രാഷ്ട്രീയ നേതാക്കള്‍

മാധ്യമ രോക്ഷത്തിന് വിധേയരായ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് അഭിഭാഷക സംഘടനകള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കടന്ന് പിടിച്ചു

കടന്ന് പിടിച്ചു

കഴിഞ്ഞ 14ന് രാത്രി ഏഴോടെയാണ് എറണാകുളം കോണ്‍വെന്റ് ജംങ്ഷന് സമീപം ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്.

പരാതി പിന്‍വലിച്ചു

പരാതി പിന്‍വലിച്ചു

പോലീസ് കസ്റ്റഡിയിലായ അഭിഭാഷകനെതിരായ പരാതിയില്‍ നിന്ന് പിന്നീട് യുവതി പിന്‍മാറിയിരുന്നു.

English summary
Court issue; Medias started revenge, advocate in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X