നഗ്നനായെത്തി യുവതിയെ കയറിപ്പിടിച്ചു!! ദുല്‍ക്കര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മൂന്നര വര്‍ഷം അകത്ത്
അടുത്ത ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ നഗ്നനായെത്തിയ ശേഷം കയറിപ്പിടിച്ചുവെന്നാണ് കേസ്.സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് യുവതിയെ കടന്നുപിടിച്ച യുവ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവ് ശിക്ഷ. 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മലപ്പുറം ഏറനാട് ഒതുക്കുങ്ങല്‍ സ്വദേശി ഹാഷിര്‍ മുഹമ്മദിനെയാണ് ശിക്ഷിച്ചിരിക്കുന്നത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് രണ്ട് വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും. ദുല്‍ക്കര്‍ സല്മാന് നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇയാള്‍.

കൊച്ചിയിലെ ഫ്ളാറ്റില്‍
യുവതിയെ കയറിപ്പിടിച്ച കേസിലാണ് തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. 2014ലാണ് സംഭവം. പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതിനായി മരടിലെ ഒരു ഫ്ലാററില്‍ കഴിയുകയായിരുന്നു ഹാഷിര്‍. ഇയാള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ നഗ്നനായെത്തിയ ശേഷം കയറിപ്പിടിച്ചുവെന്നാണ് കേസ്.സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കഞ്ചാവ് ഉപയോഗം
പോലീസ് ചോദ്യം ചെയ്യലില്‍ വിചിത്ര വാദങ്ങളാണ് ഇയാള്‍ പറഞ്ഞത്. ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. ഏഴുപാപങ്ങള്‍ ചെയ്യാനാണ് ദൈവത്തിന്റെ നിര്‍ദേശമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം ഇയാളുടെ മാനസിക നില തകര്‍ത്തിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.

യുവ തിരക്കഥാകൃത്ത്
യുവ തിരക്കഥാ കൃത്താണ് അറസ്ററിലായ മുഹമ്മദ് ഹാഷിര്‍. ദുല്‍ക്കര്‍ സല്മാന് നായകനായ പ്രേക്ഷക ശ്രദ്ധ നേടിയ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചി്ത്രത്തിന്റെ തിരക്കഥാ കൃത്താണ് ഇയാള്‍. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് മുഹമ്മദ് ഹാഷിറാണ്.

പിഴയും
മൂന്നര വര്‍ഷം തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.ജയില്‍ ശിക്ഷ രണ്ട് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ മൂന്നുവര്‍ഷമായി കുറച്ചിരിക്കുന്നത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications