കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിയില്ലെങ്കിലും ശ്വേത കോടതി കയറേണ്ടിവരും

Google Oneindia Malayalam News

കൊല്ലം: പരസ്യമായി മാപ്പ് പറഞ്ഞ എന്‍ പീതാംബരക്കുറിപ്പ് എം പിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ചെങ്കിലും ശ്വേത മേനോന്‍ കേസുമായി ബന്ധപ്പെട്ട് കോടതി കയറേണ്ടി വന്നേക്കും. ശ്വേതയുടെ പരാതിയിന്മേല്‍ കൊല്ലം പോലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചതാണ് താരത്തെ കോടതിയിലെത്തിക്കുന്നത്. കൊല്ലത്തെ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാകും ശ്വേത മേനോനെ വിളിപ്പിക്കുക.

ഇത് സംബന്ധിച്ച് ഉയന്‍തന്നെ കോടതി ശ്വേത മേനോന് നോട്ടീസയക്കും എന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ ശ്വേത മൊഴി നല്‍കിയാല്‍ മാത്രമേ കേസ് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂ. താരത്തിന്റെ മൊഴി എത്രയും വേഗം രേഖപ്പെടുത്തി നടപടികള്‍ അവസാനിപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

swetha-menon

പീതാംബരക്കുറുപ്പിന്റെ പ്രായവും അദ്ദേഹം മാപ്പ് പറഞ്ഞ രീതിയും വെച്ചാണ് താന്‍ പരാതി പിന്‍വലിക്കുന്നത് എന്നാണ് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശ്വേത ബാഹ്യ ഇടപെടലിനെത്തുടര്‍ന്നല്ല പരാതി പിന്‍വലിക്കുന്നത് എന്നും വ്യക്തമാക്കിയിരുന്നു.

തിരക്കില്‍ മറ്റുള്ളവരില്‍ നിന്നും ശ്വേത മേനോനെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് പീതാംബരക്കുറുപ്പ് ക്ഷമാപണം നടത്തിയത്. നോട്ടത്തിലോ സ്പര്‍ശനത്തിലോ എന്തെങ്കിലും അരോചകത്വം തോന്നിയെങ്കില്‍ പൊറുക്കണം എന്ന ഏറ്റുപറച്ചിലിലൂടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് ഉരുകിപ്പോയത്.

കൊല്ലത്തെ വള്ളംകളി പരിപാടിക്കിടെ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞ് ശ്വേത മേനോന്‍ തന്നെയാണ് മാധ്യമങ്ങളെയും കളക്ടറെയും തന്റെ പരാതി അറിയിച്ചത്. തുടര്‍ന്ന ടി വി ചാനലുകള്‍ ദിവസം മുഴുവന്‍ ആവര്‍ത്തിച്ച് കാണിച്ച വീഡിയോയില്‍ എന്‍ പീതാംബരക്കുറുപ്പ് ശ്വേതയെ സ്പര്‍ശിക്കുന്നതായി വ്യക്തമായിരുന്നു.

English summary
Reports say that actress Swetha Menon might be summoned in court to record statement in Kollam controversy. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X