കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഭയന്നത് തന്നെ സംഭവിച്ചു ! ഡിഎല്‍എഫിന് ആശ്വാസം, പിന്നില്‍ പിണറായി സര്‍ക്കാരോ?

കൊച്ചി ചിലവന്നൂരില്‍ അനധികൃതമായി നിര്‍മ്മിച്ച ഡിഎല്‍എഫ് കെട്ടിടം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. നിയമലംഘനം കണ്ടെത്തിയതിനാല്‍ ഒരു കോടി രൂപ പിഴ അടച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പിന് പുല്ലുവില. കൊച്ചി ചിലവന്നൂരില്‍ അനധികൃതമായി നിര്‍മ്മിച്ച ഡിഎല്‍എഫ് കെട്ടിടം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. നിയമലംഘനം കണ്ടെത്തിയതിനാല്‍ ഒരു കോടി രൂപ പിഴ അടച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ അതേമുന്നറിയിപ്പ് പിണറായിക്കും നല്‍കി വിഎസ്! അനധികൃത നിര്‍മ്മാണങ്ങള്‍ വേണ്ടഉമ്മന്‍ചാണ്ടിക്ക് നല്‍കിയ അതേമുന്നറിയിപ്പ് പിണറായിക്കും നല്‍കി വിഎസ്! അനധികൃത നിര്‍മ്മാണങ്ങള്‍ വേണ്ട

അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കേണ്ടെന്നും പകരം വലിപ്പത്തിനും നിയമ ലംഘ ത്തിനും അനുസരിച്ച് പിഴ ഈടാക്കിയാല്‍ മതിയെന്നും പിണറായി സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. മാത്രമല്ല നിയമലംഘനം നടന്നിട്ടില്ലെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

 പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചു

പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചു

ചിലവന്നൂരില്‍ കായല്‍ തീരത്ത് ഡിഎല്‍എഫ് ഫ്‌ലാറ്റ് നിര്‍മ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ചാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ കെട്ടിടം പൊളിക്കേണ്ടെന്നും ഒരു കോടി രൂപ പിഴ നല്‍കിയാല്‍ മതിയെന്നുമാണ് കോടതി വ്യക്തമാക്കുന്നത്. ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് ഡിസംബറില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഡിഎല്‍എഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്.

 ഉത്തരവ് ഡിവിഷന്‍ ബെഞ്ചിന്റേത്

ഉത്തരവ് ഡിവിഷന്‍ ബെഞ്ചിന്റേത്

ജനങ്ങളുടെ ബുദ്ധിമുട്ടും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കണക്കിലെടുത്താണ് കെട്ടിടം പെളിച്ചുനീക്കേണ്ടതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി വകുപ്പിനാണ് പിഴ നല്‍കേണ്ടത്.

ലംഘനം നടന്നെന്ന് സിഎജി

ലംഘനം നടന്നെന്ന് സിഎജി

തീരദേശ നിയമം ലംഘിച്ചാണ് വന്‍കിട കമ്പനികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത് നേരത്തെ സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡിഎല്‍എഫിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമലംഘനം നടന്നിട്ടില്ലെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

 അനധികൃത നിര്‍മ്മാണത്തിന് പ്രോത്സാഹനം

അനധികൃത നിര്‍മ്മാണത്തിന് പ്രോത്സാഹനം

സംസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തദ്ദേശ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കേണ്ടെന്നും പകരം പിഴ ഈടാക്കിയാല്‍ മതിയെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെയാണ് വിഎസ് രംഗത്തെത്തിയത്. സര്‍ക്കാര്‍ നിലപാട് അനധികൃത നിര്‍മ്മാണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു വിഎസിന്റെ അഭിപ്രായം.

 നിയമം കാറ്റില്‍പ്പറത്തി ഡിഎല്‍എഫ്

നിയമം കാറ്റില്‍പ്പറത്തി ഡിഎല്‍എഫ്

1991ലെ തീരദേശ പരിപാലന ചട്ടപ്രകാരം 5 കോടിക്ക് മുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു ഡിഎല്‍എഫിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം. വന്‍തോതില്‍ കായല്‍ കൈയേറിയായിരുന്നു ഡിഎല്‍എഫ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. 1991ലെയും 2011ലെയും തീരദേശ പരിപാലസന ചട്ടം അനുസരിച്ച് തണ്ണീര്‍ത്തടം നികത്തുന്നത് താീരദേശ പരിപാലന നിയമത്തിന്റെ പ്രകടമായ ലംഘനമാണ്.

 പോരാട്ടവുമായി വിഎസ്

പോരാട്ടവുമായി വിഎസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ വിവിധ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും വിഎസ് നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നില നിര്‍ത്താനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെയും വിഎസ് എതിര്‍ത്തിരുന്നു. യുഡിഎഫ് സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത ആളാണ് താനെന്നായിരുന്നു വിഎസിന്റെ മുന്നറിയിപ്പ്.

English summary
highcourt of kerala ordered that not to demolish dlf flat in chilavannur. only give fine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X