Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമിച്ചാലും ചെലവിന് കൊടുക്കണോ... ഇതാ നാദാപുരം വിധി

കോഴിക്കോട്: വിവാഹ മോചനം നേടിയ ഭര്‍ത്താവ് ഭാര്യക്ക് ജീവനാംശം നല്‍കണം എന്നത് നാട്ടുനടപ്പ് മാത്രമല്ല, നിയമം കൂടിയാണ്. എന്നാല്‍ പ്രേമിച്ച സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടി വന്നാലോ?

നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്. കാര്യകാരണസഹിതമാണ് ഈ വിധി.

Love

എടച്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. കാമുകനായിരുന്ന വാളാംതോട് പവിത്രന്‍ മാസം 2,500 രൂപ വീതം ജീവനാംശം നല്‍കണം എന്നാണ് വിധി.

ഭര്‍ത്താവ് മരിച്ച് ഒറ്റയ്ക്ക് കഴിയുകയായിരുന്ന യുവതിയുമായി പവിത്രന്‍ പ്രണയത്തിലായിരുന്നു. 2004 ല്‍ ആയിരുന്നു ഈ ബന്ധം തുടങ്ങിയത്. എന്നാല്‍ 2013 ല്‍ പവിത്രന്‍ വേറെ വിവാഹം കഴിച്ചു.

പ്രണയിക്കുന്ന കാലത്ത് ഇരുവരും ഒരുമിച്ചായിരുന്നത്രെ താമസം. എന്നാല്‍ വിവാഹത്തോടെ കാമുകിയെ പുറത്താക്കിയെന്നാണ് ആക്ഷേപം. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.

എന്നാല്‍ പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയാണ് ഇതെന്നാണ് പവിത്രന്‍ വാദിച്ചത്. യുവതിയെ വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്നും വാദിച്ചു.

പക്ഷേ കോടതി അത് ചെവിക്കൊണ്ടില്ല. ഒരുമിച്ച് താമസിച്ചിരുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹിതരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി അറിയിച്ചു. തുടര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്. മേലില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+