• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോളാർ കേസിൽ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തോ? വാസ്തവം ഇതാണ്, ഇപ്പോൾ താമസിക്കുന്ന വീട്

  • By Goury Viswanathan

കോട്ടയം: കേരളാ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ കേസായിരുന്നു സോളാർ തട്ടിപ്പ്. മുഖ്യമന്ത്രി ഉൾപ്പെടെ ഒരു മന്ത്രിസഭയിലെ സകലരെയും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തി. സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കും പുറമെ ലൈംഗീകാരോപണങ്ങളും ഉയർന്നതോടെ സോളാർ ചർച്ചകൾ കേരളത്തിൽ ചൂടുപിടിക്കുകയായിരുന്നു.

സരിതാ നായർക്കും ബിജു രാധാകൃഷ്ണനും പുറമെ സോളാർ കേസിൽ ഉയർന്നുകേട്ട പേരായിരുന്നു സീരിയൽ താരം ശാലു മേനോന്റേത്.

കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായുണ്ടായിരുന്ന സൗഹൃദമാണ് ശാലു മേനോന് വിനയായത്. വിവാദങ്ങളിൽപെട്ടതോടെ ഇടക്കാലത്ത് അഭിനയജീവിതത്തിൽ നിന്നും വിട്ടുനിന്ന ശാലു മേനോൻ വീണ്ടും അഭിനയത്തിലും നൃത്തത്തിലും സജീവമായിരിക്കുകയാണ്. ഇതിനിടെ സോളാർ കേസുമായി ബന്ധപ്പെട്ട് ശാലു മേനോന്റെ വീടും പറമ്പും ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടെന്ന വാർത്തകൾ വന്നു. ഇത്തരം വാർത്തകളുടെ വാസ്തവം എന്താണെന്ന് ശാലു മേനോൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങൾ; ഹനാന് വീണ്ടും അപകടം, തലയ്ക്ക് പരുക്ക്

വീടും പറമ്പും

വീടും പറമ്പും

സോളാർ കേസുമായി ബന്ധപ്പെട്ട് ശാലു മേനോന്റെ വീടും പറമ്പും ജപ്തി ചെയ്തുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. അന്തിമ വിധി വരും വരെയാണ് ജപ്തിയെന്നായിരുന്നു വാർത്തകൾ.

ശാലു മേനോൻ ഒന്നാം പ്രതി

ശാലു മേനോൻ ഒന്നാം പ്രതി

2013ൽ ഡോക്ടർ ദമ്പതികളെയും പ്രവാസികളെയും കബളിപ്പിച്ച കേസിലായിരുന്നു നടപടിയെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഈ കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും ശാലു മേനോൻ രണ്ടാം പ്രതിയും ശാലു മേനോന്റെ അമ്മ കമല മൂന്നാം പ്രതിയുമായിരുന്നു. ഡോക്ടർ ദമ്പതികളിൽ നിന്ന് 30 ലക്ഷവും പ്രവാസിയിൽ നിന്ന് ഒരു കോടിയിലധികവും പണം തട്ടിയെന്നായിരുന്നു കേസ്.

 വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

എന്നാൽ വീടും പറമ്പും ജപ്തി ചെയ്തുവെന്ന വാദം തെറ്റാണെന്ന് ശാലു മേനോൻ വ്യക്തമാക്കുന്നു. ജപ്തി ചെയ്യാൻ ഉത്തരവിട്ടു എന്നു പറയപ്പെടുന്ന വീട്ടിലാണ് താനിപ്പോഴും താമസിക്കുന്നത്. നിലവിൽ സാക്ഷി വിസ്താരം പോലും നടക്കാത്ത കേസിൽ അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്ന് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ശാലു മേനോൻ പറയുന്നു.

കേസ് കോടതിയിൽ

കേസ് കോടതിയിൽ

നടപടി ഉണ്ടായി എന്ന് പറയപ്പെടുന്ന കേസ് ഇപ്പോഴും കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. സത്യാവസ്ഥ അന്വേഷിക്കാതെയാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്. കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും നടക്കാൻ പോകുന്നതെയുള്ളു. ഇത്തരം വാർത്തകൾ മാനസികവിഷമം ഉണ്ടാക്കുന്നുവെന്നും ശാലു മേനോൻ പറയുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

സോളാർ കേസുമായി ബന്ധപ്പെട്ട് ശാലു മേനോൻ അറസ്റ്റിലായിരുന്നു. 2013ൽ അറസ്റ്റ് ചെയ്ത സമയത്ത് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവുണ്ടായിരുന്നു. സോളാർ കേസിൽ ആദ്യത്തെ വിധി വന്നപ്പോൾ ശാലു മേനോനെ കുറ്റ വിമുക്ത ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാജ വാർത്തകൾ പ്രചരിച്ചത് സാക്ഷി വിസ്താരം പോലും നടക്കാത്ത കേസിലാണെന്നും ശാലു മേനോൻ വ്യക്തമാക്കി.

 അപകടമുണ്ടായെന്നും വാർത്ത

അപകടമുണ്ടായെന്നും വാർത്ത

ജപ്തി വാർത്തകൾ‌ക്ക് പുറമെ തനിക്കെതിരെ നിരവധി വ്യാജ വാർത്തകൾ വരുന്നത് ശ്രദ്ധയിൽപ്പെടാറുണ്ടെന്ന് ശാലുമേനോൻ പറയുന്നു. അടുത്തിടെ പാലക്കാട് ഒരു പരിപാടിയിൽ പങ്കെടുക്കാനായി നിന്നപ്പോൾ ശാലു മേനോന് അപകടം സംഭവിച്ചുവെന്ന് ഏതോ ചാനലിൽ വാർത്ത വന്നുവെന്ന് കൂടെയുള്ളവർക്ക് ഫോൺ വന്നു. ചേർത്തലയിൽ വെച്ച് അപകടം സംഭവിച്ചുവെന്ന് ഫോട്ടോ സഹിതം വാർത്ത നൽകി. വളരെയധികം മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നതാണ് ഇത്തരം വാർത്തകളെന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.

വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ്

വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ്

സോളാർ കേസും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് സ്വന്തമായി തുടങ്ങിയ ഡാൻസ് സ്കൂളും സീരിയൽ അഭിനയവുമൊക്കെയായി തിരക്കിലാണ് ശാലു മേനോൻ ഇപ്പോൾ. അടുത്തിടെ സീരിയൽ താരം സജി ജി നായരെ ശാലു മേനോൻ വിവാഹം ചെയ്തിരുന്നു.

English summary
shalu menon response on news about court order to attach her home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X