കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി;മാധ്യമത്തിനും തേജസിനും എതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനും എതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. എറണാകുളം സിജെഎം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

മാധ്യമം, തേജസ് ദിനപത്രങ്ങള്‍ക്കും ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കും എതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം പോലീസിനെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.ഗെയ്ല്‍ ട്രെഡ്വലിനെതിരേയും കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്‌

Amma Book

അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായ ഗെയ്ല്‍ ട്രെഡ്വല്‍ എന്ന മുന്‍ സന്തത സഹചാരിയുടെ പുസ്തകം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ട്രെഡ്വലിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിയാണ് ഇപ്പോള്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഗെയ്ല്‍ ട്രെഡ്വലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി പീപ്പിള്‍ ചാനലിനെതിരെ നേരത്തെ തന്നെ കേസ് എടുത്തിരുന്നു. കൈരളി എംഡി ജോണ്‍ ബ്രിട്ടാസ് ആയിരുന്നു അമേരിക്കയില്‍ ചെന്ന് ഗെയ്ല്‍ ട്രെഡ്വലുമായി അഭിമുഖം നടത്തിയത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു തുടക്കത്തില്‍ ട്രെഡ്വലിന്റെ പുസ്തകം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. പിന്നീടത് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി. ഇതിന് ശേഷമാണ് മുഖ്യധാര മാധ്യമങ്ങളില്‍ ചിലതെങ്കിലും വാര്‍ത്ത ഏറ്റെടുത്തത്.

സോഷ്യല്‍ മീഡിയകളില്‍ നടന്ന ചര്‍ച്ചകളില്‍ അമൃതാനന്ദമയിയെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നേരത്തെ തന്നെ കേസ് എടുത്തിരുന്നു. ഇതും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.

English summary
Court ordered to charge case against media, who reported against Amma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X