നഷ്ടപരിഹാരം നല്‍കിയില്ല; 3 കെഎസ്ആര്‍ടിസി ബസ്സുകള്‍ ജപ്തിചെയ്യാന്‍ ഉത്തരവ്
കണ്ണൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് സീതിസാഹിബ് ഹൈസ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയും കാര്യാമ്പലം സ്വദേശിയുമായ പള്ളിവളപ്പില്‍ അയൂബ്(15) മരിച്ച സംഭവത്തിലാണ് കോടതി ഇടപെടല്‍.
2010 ജനുവരി 30 നാണ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അയൂബ് ബസ്സിടിച്ച് മരിക്കുന്നത്. സ്റ്റാന്‍ഡില്‍ സായാഹ്നപത്രം വില്‍ക്കുകയായിരുന്ന വിദ്യാര്‍ഥി അശ്രദ്ധമായി ബസ് പിറകോട്ട് എടുത്തതിനെ തുടര്‍ന്ന് ബസ്സിനും ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ തൂണിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിക്കുകയായിരുന്നു. പിതാവ് നേരത്തെ മരിച്ചതിനാല്‍ ഉമ്മയും നാല് സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നിത്യചിലവിനായാണ് ഏറ്റവും ഇളയവനായ അയൂബ് സ്‌കൂള്‍ വിട്ട് വന്ന ശേഷം പത്ര വില്‍പ്പന നടത്തിയിരുന്നത്.

സംഭവത്തില്‍ 2015 ജനുവരി ഏഴിന് അയൂബിന്റെ കുടുംബത്തിന് 10.78 ലക്ഷം രൂപ 2010 മുതലുള്ള എട്ട് ശതമാനം പലിശ ഉള്‍പ്പെടെ നല്‍കാന്‍ തലശേരി എംഎസിടി കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടിതവിധി പ്രകാരമുള്ള പണം നല്‍കാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. ഇതേതുടര്‍ന്ന് അയൂബിന്റെ കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി എംഡിയും ബസ് ഡ്രൈവറും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബസ്സുകള്‍ ജപ്തി ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് ബസുകള്‍ ജപ്തി ഉത്തരവിട്ടത്.












Click it and Unblock the Notifications