മന്ത്രി ജി സുധാകരനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചു, അമ്പലപ്പുഴ കോടതി ഇടപെടല്‍
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കോടതി നടപടി. പൊതുപരിപാടിയില്‍ വച്ച് തന്നോട് മോശമായി പരാമര്‍ശം നടത്തിയെന്ന മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ പരാതിയിലാണ് അമ്പലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

കേസില്‍ മാര്‍ച്ച 29ന് സുധാകരന്‍ കോടതിയില്‍ ഹാജരാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതി സുധാകരന് സമന്‍സ് അയച്ചു. 2016ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചുവെന്നാണ് സ്റ്റാഫംഗത്തിലെ സ്ത്രീയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് കോടതി നിര്‍ദേശം.
തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷ്മിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയാണ് വിവാദ സംഭവം. മന്ത്രി പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. സ്വാഗത പ്രസംഗം നടത്തുന്ന വ്യക്തിയുടെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി മന്ത്രി തനിക്കെതിരെ മോശമായി സംസാരിച്ചുവെന്നാണ് ആരോപണം.
സിപിഎം മുന്‍ പ്രാദേശിക നേതാവാണ് പരാതിക്കാരി. വിവാദ സംഭവത്തിന് ശേഷം ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്.












Click it and Unblock the Notifications