കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന വിരുദ്ധ പ്രസംഗം;സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

Google Oneindia Malayalam News

പത്തനംതിട്ട;വിവാദമായ ഭരണഘടന വിരുദ്ധ പരാമർശത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. നാളെ തന്നെ എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിലാണ് നടപടി.

 sajia-1657113186.jpg -Prop

ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചുഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

വിവാദ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം ഇന്ന് രാജിവെച്ചിരുന്നു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞത്. താൻ ഭരണഘടനയോടും നീതി വ്യവസ്ഥയോടും എന്നും കൂറുപുലർത്തുന്ന വ്യക്തിയാണ്. പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

അതേസമയം കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ട്. വിവാദ പ്രസംഗം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ചയാക്കിയതോടെ നേതൃത്വം വലിയ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സജി ചെറിയാനെതിരെ കർശന നടപടി വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

അതേസമയം സജി ചെറിയാൻ രാജിവെച്ചെങ്കിലും പുതിയ മന്ത്രി ഉടൻ ഉണ്ടായേക്കില്ലെന്നാണ് സൂചന.സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് സാംസ്കാരിക വകുപ്പുകൾ തത്കാലം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യും.

അതിനിടെ ഭരണഘടനയെ വിമർശിച്ച് സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. ഭരണഘടനയെ തള്ളിപ്പറഞ്ഞ ഒരാള്‍ എം എൽ എ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.ഭരണഘടനയില്‍ നിന്നും ജനാധിപത്യവും മതേതരത്വവും എടുത്ത് കളയണമെന്ന സംഘപരിവാര്‍ നിലപാടാണ് സജി ചെറിയാന്‍ സ്വീകരിച്ചത്. അതിനെയും തള്ളിപ്പറഞ്ഞിട്ടില്ല. പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും രാജ്യത്തിന്റെ ഭരണഘടനയെയും അതിന്റെ ശിൽപികളെയും അപമാനിച്ച സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവെയ്ക്കണമെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ധാർമികമായും നിയമപരമായും എംഎൽഎ സ്ഥാനത്തു തുടരാൻ സജി ചെറിയാന് അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

English summary
Court orders to file a case against Saji Cheriyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X