'ശബ്ദം' സുരേന്ദ്രനെ കുടുക്കുമോ? കോഴക്കേസില്‍ കോടതി നിര്‍ദ്ദേശം; ബിജെപിയുടെ കള്ളക്കളികള്‍ ഇങ്ങനെയെന്ന് പ്രസീത

സുല്‍ത്താന്‍ ബത്തേരി/കൊച്ചി: തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി കോടതി നിര്‍ദ്ദേശം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന സികെ ജാനുവിന് കോഴ നല്‍കി എന്ന കേസിലാണിത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട് ആയിരുന്നു കെ സുകേന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വിട്ട് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നത്.

ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രസീത പുറത്ത് വിട്ട ശബ്ദരേഖകള്‍ പരിശോധിക്കാന്‍ ആണ് സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് ബിജെപി മനപ്പൂര്‍വ്വം ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രസീത അഴീക്കോടിന്റെ ആരോപണം.

1

കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ടെലിഫോണ്‍ ശബ്ദരേഖയിലെ ശബ്ദ പരിശോധനയ്ക്കാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് പേരും ഒക്ടോബര്‍ 11 ന് കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാമ്പിളികള്‍ നല്‍കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ ആരോപണത്തില്‍ ഏറ്റവും നിര്‍ണായകമായി മാറിയത് കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തന്നെ ആയിരുന്നു. ശബ്ദ പരിശോധനയില്‍, കെ സുരേന്ദ്രന്റേയും പ്രസീതയുടേയും ശബ്ദങ്ങള്‍ സ്ഥിരീകരിച്ചാല്‍ അത് സുരേന്ദ്രന് വലിയ തിരിച്ചടിയാകും.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

മുന്നണി പ്രവേശനത്തിന് മുമ്പായി സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറി എന്നായിരുന്നു പ്രസീത അഴീക്കോടിന്റെ ആദ്യത്തെ ആരോപണം. ഇക്കാര്യം തെളിയിക്കുന്ന ഒരു ശബ്ദരേഖയും പ്രസീത ഇതോടൊപ്പം പുറത്ത് വിട്ടിരുന്നു. അതിന് പിറകെയാണ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ എല്‍പിച്ചു എന്ന കെ സുരേന്ദ്രന്റെ ശബ്ദരേഖയും പുറത്ത് വന്നത്. ഇതിന് പിറകെ ആയിരുന്നു കേസ് എടുത്തതും അന്വേഷണം ആരംഭിച്ചതും.

3

പ്രസീതയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കെ സുരേന്ദ്രന്‍ ഇതുവരേയും പൂര്‍ണമായും നിഷേധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രസീതയുമായി സംസാരിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, പുറത്ത് വന്നിട്ടുള്ള സംഭാഷണങ്ങള്‍ സത്യമല്ലെന്ന രീതിയില്‍ ആയിരുന്നു പ്രതികരണം. ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചു എന്ന തരത്തിലായിരുന്നു സുരേന്ദ്രന്റെ പ്രത്യാരോപണം. കോഴ വിവാദം മാത്രമായിരുന്നില്ല, ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയുടെ തെളിവുകള്‍ കൂടി വെളിപ്പെടുത്തുന്നതായിരുന്നു ആ ശബ്ദരേഖകള്‍.

4

ഈ കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്ന ആരോപണവും പ്രസീത അഴീക്കോട് ഉന്നയിക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണുകള്‍ ബിജെപി നേതാക്കള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നില്ലെന്നാണ് പ്രസീതയുടെ പരാതി. ഇത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഫോണ്‍ കളഞ്ഞുപോയി എന്നാണ് ചിലര്‍ പറയുന്നത് എന്നും പ്രസീത പറയുന്നുണ്ട്. എന്നിരുന്നാലും കേസിന്റെ പുരോഗതിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നും ഉണ്ട് അവര്‍.

5

കേസ് അന്വേഷണത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കണം എന്നൊരു ആവശ്യവും പ്രസീത അഴീക്കോട് ഉന്നയിക്കുന്നത്. പ്രസീത ഉന്നയിച്ച ആരോപണത്തില്‍ മൊത്തം 35 ലക്ഷം രൂപ സികെ ജാനുവിന് കോഴ നല്‍കി എന്ന് മാത്രമാണുള്ളത്. എന്നാല്‍ ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്ന് അവര്‍ പറഞ്ഞു. മൂന്നര കോടി രൂപ ബത്തേരി തിരഞ്ഞെടുപ്പ് ചെലവിലേക്കായി കൊടുത്തു എന്ന് വ്യക്തമാക്കുന്ന ഒരു ഇ മെയിലിനെ കുറിച്ചും പ്രസീത സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു.

6

തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനു ഉപയോഗിച്ചിരുന്ന ഫോണ്‍ നഷ്ടപ്പെട്ടു എന്നാണത്രെ ഇപ്പോള്‍ പറയുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ഇതുവരെ ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ആളായിരുന്നു പ്രശാന്ത് മലവയലില്‍. അദ്ദേഹത്തിന്റെ ഫോണും നഷ്ടപ്പെട്ടു എന്നാണ് പറയുന്നത് എന്ന് പ്രസീത ആരോപിക്കുന്നുണ്ട്.

7

കെ സുരേന്ദ്രനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ശബ്ദ പരിശോധന എന്നതില്‍ തര്‍ക്കമില്ല. ശബ്ദം സുരേന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞാല്‍ അന്വേഷണം കൂടുതല്‍ മുറുകും എന്നും ഉറപ്പാണ്. പക്ഷേ, ഈ കേസില്‍ പ്രസീത ഉന്നയിച്ച ആരോപണങ്ങള്‍ ഈ ശബ്ദരേഖകള്‍ കൊണ്ട് മാത്രം തെളിയിക്കാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സികെ ജാനുവിന് ഇത്തരത്തില്‍ പണം കൈമാറിയതിന് മറ്റെന്തെങ്കിലും തെളിവുകള്‍ ലഭിച്ചാലല്ലാതെ, അന്വേഷണം മുന്നോട്ട് പോകാനും സാധ്യതയില്ല.

8

കെ സുരേന്ദ്രനെതിരെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന രണ്ടാമത്തെ കേസ് ആണിത്. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ കോഴ കൊടുത്തും ഭീഷണിപ്പെടുത്തിയും പത്രിക പിന്‍വലിപ്പിച്ചു എന്ന കേസ് ആയിരുന്നു ആദ്യത്തേത്. ഇതില്‍ അന്വേഷണം തുടരുകയാണ്. സുരേന്ദ്രനെതിരെ സുന്ദര മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപയാണ് ബിജെപി നേതാക്കള്‍ തന്നത് എന്നും ഒരു മൊബൈല്‍ ഫോണും അതിനൊപ്പം തന്നിരുന്നു എന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു എന്നും സുന്ദര പറഞ്ഞിരുന്നു. എന്നാല്‍, ഈ ആരോപണത്തിലും തെളിവ് ഏറെ നിര്‍ണായകമാണ് എന്നാണ് നിയമ വിഗദ്ധര്‍ പറയുന്നത്.

9

നിയമസഭാ തിരഞ്ഞെടുപ്പിന് പിറകെ ആയിരുന്നു ഇത്തരം ആരോപണങ്ങള്‍ എല്ലാം ഉയര്‍ന്നത്. അതിലും ഗുരുതരമായ കള്ളപ്പണ ആരോപണവും കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കൊടകര കുഴല്‍പണ കേസില്‍, പോലീസ് റിപ്പോര്‍ട്ട് ബിജെപിയെ നേരിട്ട് കുറ്റപ്പെടുത്തുന്നതും ആയിരുന്നു. ഇത്രയൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, തിരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചിട്ടും കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ നിന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ ആവശ്യങ്ങള്‍ ഉയരുകയും കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും സുരേന്ദ്രന്‍ സുരക്ഷിതനായി തുടരുകയാണ്. എന്നാല്‍ ഏതെങ്കിലും കേസുകള്‍ മറ്റ് നടപടികളിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്നാണ് ബിജെപിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q