കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് ബാങ്കോക്കിലേക്ക്... 52 ദിവസം ഇനി ബാങ്കോക്കില്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയാണ് ദിലീപ്. കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. അതിനിടെ വിദേശ യാത്രയ്ക്ക് വേണ്ടി ദിലീപ് കോടതിയുടെ അനുമതി തേടിയിരുന്നു.

ദിലീപിന് വിദേശത്ത് പോകണം; ഒന്നര മാസത്തെ യാത്ര, എതിര്‍പ്പുമായി പ്രോസിക്യൂഷന്‍, ദുരൂഹത!!ദിലീപിന് വിദേശത്ത് പോകണം; ഒന്നര മാസത്തെ യാത്ര, എതിര്‍പ്പുമായി പ്രോസിക്യൂഷന്‍, ദുരൂഹത!!

പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ബാങ്കോക്കിലേക്ക് പോകാന്‍ ആണ് അനുമതി തേടിയത്. കോടതി ഇത് അനുവദിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കോടതി ദിലീപിന് അനുമതി നല്‍കിയത്.

നവംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ ആണ് ബാങ്കോക്ക് യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഇത് ദിലീപിന്റെ രണ്ടാമത്തെ വിദേശ യാത്രയാണ്.

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത് 2017 ഫെബ്രുവരി 17 ന് ആയിരുന്നു. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു നടിയെ തട്ടിക്കൊണ്ടുപോയത്.

റേപ്പ് ക്വട്ടേഷന്‍

റേപ്പ് ക്വട്ടേഷന്‍

ദാമ്പത്യം തകരാനുള്ള കാരണം നടിയാണെന്ന് കരുതി ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. ചരിത്രത്തിലെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആണിത് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2017 ജൂലായ് 10 ന് ആയിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രം സമര്‍പ്പിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് 90 ദിവസത്തിനകം തന്നെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. ഇതിലാണ് ദിലീപിനെ പ്രതിചേര്‍ത്തിട്ടുള്ളത്. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.

വിദേശയാത്രയ്ക്ക്

വിദേശയാത്രയ്ക്ക്

ഇതിനിടെ ആണ് ദിലീപ് വിദേശ യാത്രയ്ക്കായി കോടതിയുടെ അനുമതി തേടിയത്. പ്രസിദ്ധ ഛായാഗ്രാഹകന്‍ ആയ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 'പ്രൊഫസര്‍ ഡിങ്കന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഇത്.

ബാങ്കോക്കിലേക്ക്

ബാങ്കോക്കിലേക്ക്

ബാങ്കോക്കില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം. ഇതിനായി 52 ദിവസം ആണ് ബാങ്കോക്കിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിട്ടുള്ളത്. നവംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ ദിലീപിന് ബാങ്കോക്കില്‍ തുടരാം.

അനുമതി നല്‍കരുതെന്ന്

അനുമതി നല്‍കരുതെന്ന്

ദിലീപിന് യാത്രാനുമതി നല്‍കരുത് എന്ന നിലപാടായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. യാത്രാനുമതി നല്‍കുന്നത് വിചാരണ ഇനിയും നീളാന്‍ കാരണമാകും എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി.

 പ്രത്യേക കോടതി

പ്രത്യേക കോടതി

കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണം എന്നും വനിത ജഡ്ജി വേണം എന്നും ആയിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. കേസില്‍ ഇതുവരെ പ്രത്യേക കോടതി രൂപീകരിച്ചിട്ടില്ല. അതുകൊണ്ട് ദിലീപിന്റെ യാത്രയുടെ പേരില്‍ വിചാരണ നീളില്ലെന്ന നിലപാടായിരുന്നു കോടതിയുടേത്.

കര്‍ശന നിയന്ത്രണങ്ങള്‍

കര്‍ശന നിയന്ത്രണങ്ങള്‍

യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഹാജരാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്കോക്കില്‍ എവിടെയൊക്കെ സന്ദര്‍ശിക്കും, എവിടെയൊക്കെ ആയിരിക്കും താമസം, കൂടെ ആരൊക്കെ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ കോടതിയെ ആദ്യം തന്നെ അറിയിക്കണം. യാത്ര കഴിഞ്ഞ് മടങ്ങിയാല്‍ അടുത്ത ദിവസം തന്നെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും വേണം.

രണ്ടാമത്തെ വിദേശ യാത്ര

രണ്ടാമത്തെ വിദേശ യാത്ര

2017 ജൂലായ് 10 ന് അറസ്റ്റിലായ ദിലീപ് 2017 ഒക്ടോബര്‍ 3 ന് ആണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിന് ശേഷം ഒരിക്കല്‍ ദിലീപ് വിദേശ യാത്ര നടത്തുകയും ചെയ്തിരുന്നു. ദുബായിലെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു ഇത്.

വീണ്ടും അച്ഛനായി

വീണ്ടും അച്ഛനായി

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ മാസം കാവ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു.

English summary
Court Permits Dileep to travel to Bangkok for film shooting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X