സരിതയുടെ അടവ് കോടതിയിലും; ഇത്തവണയും 'മൊഴി'ഞ്ഞില്ല
തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ പുതിയ അടവുകള്‍ കോടതിയ്ക്ക് മുന്നിലും പയറ്റുന്നു?. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ ലൈംഗീകാരോപണക്കേസില്‍ കോടതിയില്‍ ഹാജരായിട്ടും സരിത മൊഴി നല്‍കാതെ മടങ്ങി.
അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ തിരുവന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സരിത സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് മൊഴി നല്‍കാതെ മടങ്ങി. ഇതേ തുടര്‍ന്ന് മൊഴി രേഖപ്പെട്ടുത്തുന്നത് ഈ മാസം 22ലേക്ക് മാറ്റി.

മൊഴി നല്‍കാനുള്ള ആരോഗ്യമില്ലെന്ന് കാണിച്ച് സരിത കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പ്രമുഖരെ സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്താനും കൂടുതല്‍ സമയം ആവശ്യമാണെന്ന് സരിത കോടതിയെ അറിയിച്ചു.
അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്ന് കാണിച്ച് സരിത പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തല്‍ കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി മൊഴി രേഖപ്പെടുത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സരിത പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
നേരത്തെ രണ്ട് തവണ മൊഴി നല്‍കുന്നതില്‍ നിന്ന് വിട്ട് നിന്ന സരിത ഇത്തവണ കോടതിയില്‍ ഹാജരായ ശേഷവും മൊഴി നല്‍കാതെ മടങ്ങി. എന്നാല്‍ കോടതിക്ക് പുറത്തിറങ്ങിയ സരിത മാദ്ധ്യമങ്ങളോട് മൊഴി നല്‍കിയതായി അവകാശപ്പെട്ടു. മൂന്ന് മിനിട്ടിനുള്ളില്‍ എങ്ങനെ മൊഴി നല്‍കിയെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ്മാറിയ സരിത ഈ മാസം 22 കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്നാണ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications