ടി സിദ്ദീഖ് അകത്താകുമോ?
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെതിരെ ഭാര്യ നസീമയുടെ പരാതിയില്‍ കോടതി കേസെടുത്തു. കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എം.ഷാബിര്‍ ഇബ്രാഹിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്.ജൂണ്‍ 23ന് നേരിട്ട് ഹാജരാകണമെന്നുള്ള സമന്‍സും കോടതി സിദ്ധീഖിന് അയച്ചു.

നസീമയുടെ പരാതി
ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തു അര്‍ബുദ രോഗിയായ തനിക്കും മക്കള്‍ക്കും ചെലവ് നല്‍കാതെ മറ്റൊരു വിവാഹംകഴിച്ചെന്നുമാണ് നസീമയുടെ പരാതി.

കേസ്
സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, വഞ്ചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്നാണാവശ്യം

പരാതി അയച്ചതിങ്ങനെ
2014 ജൂലൈ 15ന് ശേഷം രണ്ടു കുട്ടികള്‍ക്കോ തനിക്കോ ചെലവിന് നല്‍കുന്നില്ല. ഇതിനിടയില്‍ ജനുവരിയില്‍ ത്വലാഖ് ചൊല്ലിയെന്നറിയിച്ച് വെള്ളക്കടലാസ് തപാലില്‍ അയക്കുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചത് ഫേസ്ബുക്കില്‍ നിന്നാണ് അറിഞ്ഞത്.

ഇവരും കുടുങ്ങും
സിദ്ധീഖിനൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, മൂത്ത സഹോദരി തുടങ്ങി നാലു പേരെ എതിര് കക്ഷികളാക്കിയാണ് അഡ്വ. ആര്. കെ. ആശ, അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി എന്നിവര്‍ മുഖേന കേസ് ഫയല്‍ ചെയ്തത്.

രണ്ടാം വിവാഹം
കണ്ണൂര്‍ സ്വദേശിനി ഷറഫുന്നീസയെയാണ് സിദ്ദീഖ്
രണ്ടാമതായി നിക്കാഹ് ചെയ്തത്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ഷറഫുന്നീസ.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications