Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാജഹാനെ ജയിലില്‍ ചോദ്യം ചെയ്യാം!! കസ്റ്റഡി ആവശ്യം തള്ളി!! നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍!

അറസ്റ്റിലായ കെഎം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. വേണമെങ്കില്‍ ഷാജഹാനെ ജയിലിലെത്തി ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം.

തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി തേടി കുടുംബം ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പൊതു പ്രവര്‍ത്തകരില്‍ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഷാജിര്‍ഖാന്‍,മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി രാത്രി എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അറസ്റ്റിലായ കെഎം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. വേണമെങ്കില്‍ ഷാജഹാനെ ജയിലിലെത്തി ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നല്‍കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

km shajahan

ഷാജഹാനെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. മ്യൂസിയം എസ്‌ഐ, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

അതേസമയം അറസ്റ്റിലായ അഞ്ച് പേരുടെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. ഷാജിര്‍ഖാനും മിനിയും തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് എത്തിയതെന്നും ഇവരെ വിട്ടയക്കണമെന്നും മഹിജ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചന കുറ്‌റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+