കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; സരിത നായര്‍ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഫൈസല്‍ നവാസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിതാ എസ് നായരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. സമാനമായ കേസ് ഹൈക്കോടതിയും സോളാര്‍ കമ്മീഷനും പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, സരിതാ എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഫൈസല്‍ നവാസ് എന്ന വ്യക്തി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സമാന സ്വഭാവമുള്ള കേസ് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

oommenchandy

കേസില്‍ വിജിലന്‍സിന്റെ നിലപാട് ആരാഞ്ഞതിന് ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്. തൃശൂര്‍ കോടതിയും ഹൈക്കോടതിയും സമാന സ്വഭാവമുള്ള കേസ് തള്ളിയ കാര്യം വിജിലന്‍സ് അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഫൈസല്‍ നവാസ് നല്‍കിയ ഹര്‍ജി തള്ളുന്നതായി തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയത്.

English summary
Solar Case; Trivandrum Vigilance court rejected petition against Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X