നളിനി നെറ്റോ തല്‍ക്കാലം രക്ഷപ്പെട്ടു, ഹര്‍ജി കോടതി തള്ളി! അന്വേഷണം ഇല്ല?
നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം: ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് ആശ്വാസം. നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ നളിനിക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്ന് ഉറപ്പായി.

പോലീസ് മേധാവിയായിരുന്ന ടിപി സെന്‍ കുമാറിനെ മാറ്റിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല, സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഫയല്‍ നടപടി എടുക്കാതെ പൂഴ്ത്തി തുടങ്ങിയവയായിരുന്നു നളിനിക്കെതിരായ ഹര്‍ജിയിലെ ആരോപണങ്ങള്‍.
ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച വിധി പറയാന്‍ മാറ്റുകയായിരുന്നു.












Click it and Unblock the Notifications