മുന്‍കൂര്‍ ജാമ്യമില്ല, പി ജയരാജനെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ജയരാജന്‍ മൂന്നാം തവണയും സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി.
ഹര്‍ജി തള്ളിയതോടെ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിന് കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമെ യുഎപിഎ വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിയ്ക്കുന്നത്.

മനോജ് വധക്കേസില്‍ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. അസുഖങ്ങളെത്തുടര്‍ന്ന് എകെജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍. ജയരാജന് മനോജിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.












Click it and Unblock the Notifications