ജയില്‍ ഫേസ്ബുക്ക്; അമേരിക്കക്ക് ജഡ്ജിയുടെകത്ത്
കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ വച്ച് ഫേസ്ബുക്ക് ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ അമേരിക്കക്ക് കോടതിയുടെ വക കത്ത്. കേസിന്റെ അന്വേഷണത്തിന് ഫേസ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ ആവശ്യമായതിനാലാണ് ജഡ്ജി കത്തെഴുതിയത്.
'ലെറ്റര്‍ ഓഫ് റൊഗേറ്ററി' എന്നാണ് ഇത്തരം കത്തുകളെ വിളിക്കുക. രാജ്യങ്ങള്‍ തമ്മില്‍ നിയമപരമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ലെറ്റര്‍ ഓഫ് റൊഗേറ്ററി അയക്കാറുള്ളത്.

കേസന്വേഷണത്തിന് ഫേസ്ബുക്ക് വിവരങ്ങള്‍ അത്യാവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് കത്ത് തയ്യാറാക്കിയത്.
കത്ത് ക്രൈം ബ്രാഞ്ചിനാണ് കൈമാറുക. നേരിട്ട് ഫേസ്ബുക്ക് അധികൃതര്‍ക്ക് കത്ത് കൈമാറാന്‍ ആകില്ല. ഇന്റര്‍പോള്‍ വഴി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് കൈമാറും. എഫ്ബഐ അധികൃതരാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിന് അമേരിക്കയിലെ കോടതിയുടെ അനുമതിയും ആവശ്യമാണ് എന്നാണ് റിപ്പോര്‍ട്ട്.
ടിപി വധക്കേസിലെ പ്രതികളാണ് എംസി അനൂപ്, കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ ഫേസ്ബുക്ക് വിവരങ്ങളാണ് ശേഖരിക്കുന്നത്.












Click it and Unblock the Notifications