കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൾസർ സുനി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ! കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും,നിർണ്ണായക തെളിവെടുപ്പ്..

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്താണ് സുനിയെ പോലീസ് ബുധനാഴ്ച കാക്കനാട് കോടതിയിൽ ഹാജരാക്കിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലാണ് സുനിൽ കുമാറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് പൾസർ സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;അറസ്റ്റ് കാത്തിരിക്കേണ്ട, എല്ലാം വൈകും!കോലാഹലമെല്ലാം വെറുതെ...നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;അറസ്റ്റ് കാത്തിരിക്കേണ്ട, എല്ലാം വൈകും!കോലാഹലമെല്ലാം വെറുതെ...

കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ വമ്പൻ സ്രാവുകൾ ആരെല്ലാമാണെന്ന് രണ്ട് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്താണ് സുനിയെ പോലീസ് ബുധനാഴ്ച കാക്കനാട് കോടതിയിൽ ഹാജരാക്കിയത്. കേസിൽ എട്ട് ദിവസത്തേക്ക് സുനിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയിരുന്നത്.

മൊബൈൽ ഫോൺ ഉപയോഗിച്ച കേസ്...

മൊബൈൽ ഫോൺ ഉപയോഗിച്ച കേസ്...

കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിലാണ് സുനിയെ ബുധനാഴ്ച കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

കേസിൽ സുനിയെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നത്. എന്നാൽ അഞ്ച് ദിവസത്തേക്കാണ് കോടതി സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ...

സിസിടിവി ദൃശ്യങ്ങൾ...

ജയിലിൽ സുനി മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കൂടാതെ, സുനി ജയിലിൽ നിന്ന് നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിച്ചുവെന്ന് സഹതടവുകാരനായ ജിൻസണും പോലീസിനോട് പറഞ്ഞിരുന്നു.

കൂടുതൽ തെളിവെടുപ്പ്...

കൂടുതൽ തെളിവെടുപ്പ്...

പൾസർ സുനിയുമായി കൂടുതൽ തെളിവെടുപ്പ് നടത്താനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയതെങ്കിലും, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ കാര്യങ്ങളും സുനിയിൽ നിന്ന് ചോദിച്ചറിയുമെന്നാണ് സൂചന.

കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും...

കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും...

കസ്റ്റഡിയിൽ വിട്ടുകിട്ടിയ പൾസർ സുനിയെ കേസിന്റെ ഭാഗമായ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ജൂലായ് 10 തിങ്കളാഴ്ച വരെയാണ് സുനിയെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുന്നത്.

രണ്ട് ദിവസത്തിനകം...

രണ്ട് ദിവസത്തിനകം...

അതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലുള്ള വമ്പൻ സ്രാവുകൾ ആരെല്ലാമാണെന്ന് രണ്ട് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയിലേക്ക്...

കോടതിയിലേക്ക്...

ജില്ലാ ജയിലിൽ നിന്നും കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ട് ദിവസത്തിനുള്ളിൽ സ്രാവുകളെ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞത്.

English summary
court sends pulsar suni into police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X