കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസി മൊയ്തീന്റെ പരാതിയില്‍ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്; മാതൃഭൂമിയ്ക്കെതിരേയും പരാതി

Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച് മന്ത്രി എസി മൊയ്തീന്‍ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്. നവംബര്‍ 18 ന് ഹാജരാകണം എന്ന് കാണിച്ചാണ് തൃശൂര്‍ സബ്‌കോടതി സമണ്‍സ് അയച്ചിരിക്കുന്നത്.

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്!!! അനിൽ അക്കരയ്ക്ക് ചുട്ടമറുപടിയുമായി എസി മൊയ്തീൻവായിൽ തോന്നിയത് കോതയ്ക്ക് പാട്ട്!!! അനിൽ അക്കരയ്ക്ക് ചുട്ടമറുപടിയുമായി എസി മൊയ്തീൻ

അനില്‍ അക്കരയ്ക്ക് പുറമേ മാതൃഭൂമി ന്യൂസിലെ അഴതാരകയായ സ്മൃതി പരുത്തിക്കാട്, എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, മാതൃഭൂമി പത്രത്തിന്റെ പ്രസാധകനായ എംഎന്‍ രവിവര്‍മയ്ക്കും എതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നാണ് എസി മൊയ്തീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

അനിൽ അക്കരയ്ക്ക് സമൺസ്

അനിൽ അക്കരയ്ക്ക് സമൺസ്

യുഎഇ റെഡ്‌ക്രസന്റ് ഭവനരഹിതർക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിൻെറ പേരിൽ അടിസ്‌ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നൽകിയ പരാതിയിൽ ‌ നവംബർ 18ന്‌ കോടതിൽ ഹാജരാവാൻ അനിൽ അക്കര എംഎൽഎക്ക്‌ തൃശൂർ സബ്‌കോടതി കോടതി സമൻസ്‌ അയച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ക്രിമിനൽ കേസിന്‌ പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌‌ തൃശൂർ സബ്‌ കോടതിയിൽ സിവിൽ കേസ്‌ നൽകിയത്‌.ഈ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസും തൃശൂർ സിജെഎം‌ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .

സ്മൃതി പരുത്തിക്കാടും ഉണ്ണി ബാലകൃഷ്ണനും

സ്മൃതി പരുത്തിക്കാടും ഉണ്ണി ബാലകൃഷ്ണനും

എംഎൽഏക്ക്‌ പുറമെ, മാതൃഭൂമി ചാനൽ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനൽ എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ, മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എംഎൻ രവിവർമ എന്നിവർക്കെതരായും ഇന്ത്യൻ ശിക്ഷാ നിയമം 500, 34 വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന്‌ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ കെബി മോഹൻദാസ്‌ മുഖാന്തിരം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ‌

അപകീർത്തികരമായ വാർത്തകൾ

അപകീർത്തികരമായ വാർത്തകൾ

വടക്കാഞ്ചേരിയിൽ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുചയ നിർമാണത്തിന്റെ ഇടനിലക്കാരനായി ഞാൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര എംഎൽഎ ആരോപണമുന്നയിച്ചത്. 2020 ആഗസ്റ്റ് 15 ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു.

Recommended Video

cmsvideo
Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam
ഒരു കോടി നഷ്ടപരിഹാരം

ഒരു കോടി നഷ്ടപരിഹാരം

ഈ വാർത്തക്കെതിരായാണ് അനിൽ അക്കര എംഎൽഎക്കും ചാനൽ പ്രവർത്തകർക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണം. വാർത്ത തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം.വീഴ്ച വരുത്തിയാൽ അപകീർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം 500-ാം വകുപ്പുപ്രകാരം ശിക്ഷ നൽകുന്നതിന് ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ കെ ബി മോഹൻദാസ് മുഖേന നോട്ടീസ് അയച്ചത്‌.

എസി മൊയ്തീന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Court sends summons to Anil Akkara MLA on Minister AC Moideen's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X