ബോസ്റ്റൽ സ്കൂളിലേക്ക് പ്രതിയെ അയച്ചത് കോടതി; പരമാവധി ശിക്ഷ ഉറപ്പാക്കും; ചെന്നിത്തല

എയർപോട്ട് റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ അറസ്റ്റിലായ പ്രതികളെ ദുർഗുണപരിഹാര കേന്ദ്രത്തിലേക്ക് അയച്ചത് പോലീസല്ലെന്നും മറിച്ച് കോടതിയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. . ജയിൽ റൂൾസ് പ്രകാരം 21 വയസ്സിൽ താഴെയുള്ള കുട്ടികളെ അയക്കേണ്ടത് ബോസ്റ്റൺ സ്കൂളുകളിലേക്കാണ്. പ്രതിക്ക് വാങ്ങി കൊടുക്കാൻ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങി കൊടുക്കാൻ പോലീസും സർക്കാരും പ്രോസിക്യൂഷനും നിൽക്കും എന്ന കാര്യത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് യാതൊരു സംശയവും വേണ്ട. പഴുതു പോലും ഇല്ലാതെ നിയമം അനുശ്വാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

' പ്രതി ആലപ്പുഴ ജില്ലക്കാരനായതുകൊണ്ട് സംരക്ഷിക്കും എന്നൊക്കെയാണ് ആരോപണം. ഏത് ജില്ലക്കാരാണെങ്കിലും എന്താണ്, ഒരു മന്ത്രിയും ഇടപെടില്ല. എന്റെ മണ്ഡലത്തിൽ പെട്ട ആളല്ല പ്രതി. അതൊക്കെ വെറുതെ പറയുന്നതാണ്.പ്രതി മദ്യപിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തണം. സർട്ടിഫിക്കറ്റ് ലഭിക്കണം. ഈ നടപടികളെല്ലാം പൂർത്തിയാക്കി ഇക്കാര്യവും എഫ്ഐആറിൽ ചേർക്കും.

henni2-

മരിച്ച കുട്ടികളുടെ കുടുംബത്തിന് സ്വാഭാവികമായും ആശങ്ക കാണും. അത് സ്വാഭാവികമാണ് . അവരെ ഒരിക്കലും തെറ്റ് പറയില്ല. അവരുടെ ആശങ്കകൾ പൂർണമായും സർക്കാരും പോലീസും ഉൾക്കൊള്ളുന്നുണ്ട്. ഞാൻ അവർക്ക് ഉറപ്പു നൽകുന്നു. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ ഈ പ്രതിക്ക് വാങ്ങി കൊടുക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. പ്രതിയെ രക്ഷിക്കാനുള്ള ഒരു നീക്കങ്ങളും ഉണ്ടാവില്ല .അതിന് സർക്കാരോ പോലീസോ കൂട്ടുനിൽക്കില്ലെന്നും ഉറപ്പ് നൽകുന്നു', ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രതി സുഹൈൽ സജീവിനേയും സുഹൃത്ത് നിനവിനയേും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റിയത്. ഇരുവരേയും 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. അതേസമയം അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്ന് ്പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി സമ്മതിച്ചു.

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലുള്ളവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ് ഷോപ്പിലെ ജീവനക്കാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma