കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര പീഡനക്കേസ് പ്രതിയെ വെറുതെവിട്ടു

Google Oneindia Malayalam News

court
കോട്ടയം: കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസിന് തെളിവില്ലെന്ന് കോടതി. കേസിലെ പ്രധാന പ്രതിയായ ആലുവ മുന്‍ ഡി വൈ എസ് പി മുഹമ്മദ് ബഷീറിനെ തെളിവില്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. കേസിന്റെ രണ്ടാം വിചാരണഘട്ടത്തില്‍ പ്രതികളെ ഓര്‍മയില്ലെന്ന് പെണ്കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ അപ്പീല്‍ പോയാലും കേസില്‍ മറിച്ചൊരു വിധി ഉണ്ടാകുന്ന കാര്യം ഉറപ്പുപറയാനാകില്ല എന്നാണ് നിയമവിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കോട്ടയത്തെ പ്രത്യേക കോടതി പരിഗണിക്കുന്ന പതിനഞ്ച് കേസുകളില്‍ വിധി പറയുന്ന ആദ്യത്തേതാണ് വിവാദമായ വിതുര പെണ്‍വാണിഭക്കേസ്.

1995 - 96 കാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 35 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമാ നടന്‍ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെണ്‍വാണിഭക്കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജഗതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ല എന്ന് വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ ഹാജരായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പെണ്‍കുട്ടിയെ കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്നും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയാന്‍ അനുവദിക്കണമെന്ന് യുവതി അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Kottayam special court sets accused free in Vithura gang rape case. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X