പണിമുടക്ക് നടത്തിയവരെ കേള്‍ക്കാന്‍ കോടതി തയ്യാറാവേണ്ടതായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായുള്ള കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും പണിമുടക്ക് നിശ്ചയത്തിൽനിന്ന് അവരെയൊന്നും പൊതുവിൽ പിന്തിരിപ്പിക്കാനായില്ല. സംസ്ഥാന സെക്രട്ടറിയറ്റിലെ 4829 ജീവനക്കാരിൽ 176 പേർ മാത്രമാണ് ജോലിക്കെത്തിയത്. പണിമുടക്കിന്റെ ആവശ്യങ്ങളും സമരംചെയ്യുന്ന വിഭാഗങ്ങളുടെ ത്യാഗങ്ങളും അവശതകളും പരിഗണിക്കാനുള്ള ഉത്തരവാദിത്വം നീതിപീഠങ്ങൾക്കുണ്ട്. സമരവിരുദ്ധ ഹർജി പരിഗണിച്ച ഹൈക്കോടതിയിൽനിന്ന് അതുണ്ടായില്ല. ഹർജിയിൽ തീർപ്പുകൽപ്പിക്കുംമുമ്പ് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുടെയോ ഇതര സംഘടനകളുടെയോ അഭിപ്രായം കേൾക്കാനും കോടതി തയ്യാറായില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
സമീപസമയത്തെ നാല് കോടതി ഉത്തരവുകൾ ഏറെ ചർച്ച ചെയ്യുന്നവയാണ്. സിൽവർലൈനുമായി ബന്ധപ്പെട്ട് ഉന്നത നീതിപീഠങ്ങളുടെ മൂന്ന് ഉത്തരവും ദേശീയ പൊതുപണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിന് എതിരെയുള്ള ഹൈക്കോടതി ഉത്തരവും വന്നു. തൊഴിലാളികളും ഇതരവിഭാഗങ്ങളിലുള്ളവരുമായി കോടിക്കണക്കിന് ജനങ്ങൾ പങ്കാളികളായതാണ് മാർച്ച് 28നും 29നും നടന്ന പണിമുടക്ക്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് തടഞ്ഞാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടപ്രകാരം ഒരു സമരത്തിലും പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമില്ലെന്നും അവർ സമരത്തിൽ പങ്കെടുക്കുന്നത് സർക്കാർ തടയണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

മുൻ സെക്രട്ടറിയറ്റ് ജീവനക്കാരൻ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് പണിമുടക്കിന്റെ ഒന്നാം ദിനത്തിൽ ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. ദ്വിദിന പണിമുടക്കിന് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ് തുടങ്ങി ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളുമാണ് നേതൃത്വം നൽകിയത്. മോദി ഭരണത്തിന്റെ ദേശവിരുദ്ധ-- തൊഴിലാളിവിരുദ്ധ നയങ്ങൾക്ക് എതിരെയായിരുന്നു സമരം. ഇതിൽ സംസ്ഥാനസർക്കാർ ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും പണിമുടക്ക് നിശ്ചയത്തിൽനിന്ന് അവരെയൊന്നും പൊതുവിൽ പിന്തിരിപ്പിക്കാനായില്ല. സംസ്ഥാന സെക്രട്ടറിയറ്റിലെ 4829 ജീവനക്കാരിൽ 176 പേർ മാത്രമാണ് ജോലിക്കെത്തിയത്. രണ്ടുദിവസത്തെ പൊതുപണിമുടക്ക് വിജയിപ്പിച്ചതിലൂടെ വലിയൊരു ദേശീയ സന്ദേശമാണ് രാജ്യം കേന്ദ്രഭരണത്തിന് നൽകിയിരിക്കുന്നത്.
മോദി ഭരണത്തിൻ കീഴിൽ നവഉദാരവൽക്കരണവും ഹിന്ദുത്വവും തമ്മിൽ സന്ധിചേർന്നിരിക്കുകയാണ്. തങ്ങളുടെ വർഗതാൽപ്പര്യം സംരക്ഷിക്കാൻ ഹിന്ദുത്വമാണ് ഏറ്റവും ഉപകാരപ്രദമെന്ന് ഭരണവർഗത്തിലെ ആധിപത്യവിഭാഗമായ വൻകിട ബൂർഷ്വാസി തിരിച്ചറിഞ്ഞു. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനും പൊതുസ്വത്തുക്കൾ കൈക്കലാക്കാനും തൊഴിലാളികളെ അടിമസമാനരാക്കാനും പൂർണസ്വാതന്ത്ര്യം കിട്ടുന്ന നവഉദാരവൽക്കരണ മുതലാളിത്തമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഹിന്ദുത്വവും നവഉദാരവൽക്കരണവും ചേർന്നുള്ള ഇരട്ട കടന്നാക്രമണത്തിൽ ജനക്ഷേമ ഇന്ത്യ എന്ന സങ്കൽപ്പം തകരുകയാണ്. തൊഴിലുകൾക്ക് സുരക്ഷിതത്വമില്ല, തൊഴിൽ നിയമങ്ങൾ വൻകിടക്കാർക്കുവേണ്ടി പൊളിച്ചെഴുതുന്നു, റോഡ് മുതൽ വിമാനം വരെ സ്വകാര്യ കുത്തകകൾക്ക് വിറ്റുതുലയ്ക്കുന്നു, ഇന്ധനവില വർധിപ്പിക്കുന്നു. ഇത്തരം വിനാശകരമായ കേന്ദ്രഭരണനയത്തിനെതിരെയാണ് മാസങ്ങളുടെ തയ്യാറെടുപ്പിനുശേഷം രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് വിജയകരമായി നടത്തിയത്.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ
പണിമുടക്കിന്റെ ആവശ്യങ്ങളും സമരംചെയ്യുന്ന വിഭാഗങ്ങളുടെ ത്യാഗങ്ങളും അവശതകളും പരിഗണിക്കാനുള്ള ഉത്തരവാദിത്വം നീതിപീഠങ്ങൾക്കുണ്ട്. സമരവിരുദ്ധ ഹർജി പരിഗണിച്ച ഹൈക്കോടതിയിൽനിന്ന് അതുണ്ടായില്ല. ഹർജിയിൽ തീർപ്പുകൽപ്പിക്കുംമുമ്പ് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുടെയോ ഇതര സംഘടനകളുടെയോ അഭിപ്രായം കേൾക്കാനും കോടതി തയ്യാറായില്ല. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന എത്രയോ വിഷയങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ നൽകിയ ഹർജികൾ മാസങ്ങളും വർഷങ്ങളും പിന്നിട്ടിട്ടും കേൾക്കാതെ പരണത്തു വച്ചിരിക്കുന്ന അനുഭവവും ഇന്ത്യൻ നീതിന്യായകോടതികളിൽനിന്ന് ഉണ്ടാകുന്നുണ്ട്. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ നയത്തിനെതിരെ പ്രക്ഷോഭം നടത്തിയ തൊഴിലാളികൾക്കും ജീവനക്കാർക്കും മേൽ നിയമക്കുരുക്കിന്റെ വല കോടതി എറിഞ്ഞത്.
നേരത്തെ കർഷകരുടെ ദേശീയ പ്രക്ഷോഭം നടന്നപ്പോഴും നിർണായകഘട്ടങ്ങളിൽ കേന്ദ്രഭരണത്തിന് ഒത്താശയേകുകയായിരുന്നു കോടതി. തൊഴിലാളികളുടെയോ ഇതരവിഭാഗങ്ങളുടെയോ വർഗാധിഷ്ഠിത സമരങ്ങൾക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവിൽ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിലൂടെ ലഭിക്കുന്നത്. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോടതി ഉത്തരവുകളാകെ പിന്തിരിപ്പനോ ജനവിരുദ്ധമോ ആണെന്ന പൊതുനിഗമനത്തിൽ എത്താൻ പാടില്ല. കേരള വികസനത്തിന് റെയിൽവേ വികസനം അനിവാര്യഘടകമാണ്. അതിനുവേണ്ടിയാണ് അഞ്ചുവർഷം മുമ്പ് കേരള റെയിൽ വികസന കോർപറേഷൻ രൂപീകരിച്ചത്. സംസ്ഥാനത്തെ സുപ്രധാന റെയിൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള ഉത്തരവാദിത്വമാണ് ഇതിനുള്ളത്.
തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽവേയുടെ ചുമതലയും കെ-- -റെയിലിനാണ്. ഇതിന്റെ സാമൂഹ്യാഘാത പഠനത്തിനുവേണ്ടി പദ്ധതി വിഭാവനം ചെയ്യുന്ന സ്ഥലങ്ങളിൽ അതിർത്തിക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ വിവാദരഹിതമായി കല്ലിടൽ നടന്നു. പക്ഷേ, കോൺഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷങ്ങളും തീവ്ര മത-ജാതി സംഘടനകളും സമരാഭാസവുമായി രംഗത്തിറങ്ങി. നിയമം കൈയിലെടുക്കുന്ന അക്രമപ്രവൃത്തികളിൽ ഏർപ്പെട്ടു. അതുവഴി അതിര് തിരിക്കുന്ന കല്ലിടൽ തടസ്സപ്പെടുത്തുന്നു. ഇതിനു മധ്യേ കോടതി ഇടപെടലിലൂടെ പദ്ധതിയെ സ്തംഭിപ്പിക്കാനുള്ള കുത്സിതശ്രമവും ഉണ്ടായി.
ഈ വിഷയത്തിൽ സർക്കാരിനെതിരായ ഹർജി സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പദ്ധതിപ്രവർത്തനം സ്തംഭിപ്പിച്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി ഉത്തരവിറക്കി. വികസനവിരുദ്ധ, പദ്ധതിവിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നീതിയുക്തമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചു.
സിൽവർലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മതശക്തികളും ചില വ്യക്തികളും ഒരു സംഘം മാധ്യമങ്ങളും സംഘടിത പരിശ്രമത്തിലാണ്. കോടതിയെ ഇക്കാര്യത്തിൽ ആയുധമാക്കാനുള്ള തന്ത്രവുമാണ് പയറ്റുന്നത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായി. കെ-- -റെയിലിന്റെ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടിയുള്ള സർവേയും സാമൂഹ്യാഘാത പഠനവും തടയുന്നതിനുവേണ്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തത്.
അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്‌ന എന്നിവർ അടങ്ങുന്ന സു ഉണ്ടാകുന്നുണ്ട്പ്രീംകോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ശരിയായ ദിശയിലുള്ളതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാമൂഹ്യാഘാത പഠനവും സർവേയും ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി തെറ്റാണെന്ന് ജസ്റ്റിസ് എം ആർ ഷാ ചൂണ്ടിക്കാട്ടി. നാടിന് ഉതകുന്ന പദ്ധതികൾ തടസ്സപ്പെടുത്തരുതെന്ന് ഈയിടെ സുപ്രീംകോടതി ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയതാണ്. സർവേ ആരുടെയും അവകാശങ്ങൾ ഹനിക്കുന്നതല്ല. ഭൂമി ഏറ്റെടുക്കലിൽ എതെങ്കിലും അപാകമുണ്ടെങ്കിൽ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കാം. കെ--- റെയിലിന്റേത് അഭിമാനകരമായ പദ്ധതിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സുപ്രീംകോടതി ഉത്തരവ് കീഴ്‌ക്കോടതികളിലെ ജഡ്ജിമാർക്കും തെറ്റുതിരുത്താൻ അവസരം നൽകുന്നതാണ്. എൽഡിഎഫ് സർക്കാർ എന്നു കേട്ടാലോ, ചെങ്കൊടി കണ്ടാലോ ഈർഷ്യ തോന്നേണ്ട കാലമല്ല ഇത്. സുപ്രീംകോടതിയുടെ യുക്തിഭദ്രമായ നിരീക്ഷണവും ഉത്തരവും സിൽവർലൈൻ വിരുദ്ധ സമരാഭാസത്തിൽനിന്ന് പിന്തിരിയാൻ പ്രതിപക്ഷത്തിനും അവസരം നൽകുന്നതാണ്. പക്ഷേ, എത്ര കൊണ്ടാലും ഞാൻ നന്നാകില്ല എന്ന സമീപനത്തിലാണ് പ്രതിപക്ഷം.
അതുകൊണ്ടാണല്ലോ യുഡിഎഫ് എംപിമാർ ഡൽഹിയിൽ കോലാഹലസമരം നടത്തിയത്. സിൽവർ ലൈൻ പദ്ധതിക്കുള്ള സഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്റ് മന്ദിരത്തിലെത്തി കാണുന്ന ദിവസമാണ് യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കണ്ടശേഷം മുഖ്യമന്ത്രി പറഞ്ഞത് സിൽവർ ലൈനിനെ സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി ശ്രദ്ധാപൂർവം കേട്ടുവെന്നും പ്രത്യക്ഷത്തിൽ എതിർപ്പ് അറിയിച്ചില്ല എന്നുമാണ്. കേന്ദ്രത്തിന്റെ ക്രിയാത്മക പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ ഉണ്ടാകേണ്ടത് ആരോഗ്യകരമായ കേന്ദ്ര- സംസ്ഥാന ഫെഡറൽ ബന്ധമാണ്. ഇത് ശക്തിപ്പെടുത്തുന്നതിനാണ് യുഡിഎഫ് ശ്രമിക്കേണ്ടിയിരുന്നത്. കേരള വികസനത്തെ തകർക്കാനുള്ള സമരാഭാസമല്ല ഇവിടെ വേണ്ടത്. പ്രധാനമന്ത്രി- -- മുഖ്യമന്ത്രി കൂടിക്കാഴ്ച തടസ്സപ്പെടുത്തുംവിധം സമരകോലാഹലം പാർലമെന്റിനു മുന്നിൽ സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. കേരളത്തിന്റെ താൽപ്പര്യത്തിനുവേണ്ടി കൊടുംവേനലിനെ അവഗണിച്ച് നിരാഹാരം കിടന്ന് സംസ്ഥാന ആവശ്യം നേടിയെടുത്ത പ്രതിപക്ഷ സമരചരിത്രമുണ്ട്. ആ ഏടുകൾ മറിച്ചുനോക്കാൻ ഇപ്പോൾ അരാജകത്വ സമരം നടത്തിയവർ സമയം കണ്ടെത്തുന്നത് നന്നാകും.
കേരളത്തിൽ അരിക്ഷാമം രൂക്ഷമായപ്പോൾ ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിന് സ്റ്റാറ്റ്യൂട്ടറി റേഷൻ നടപ്പാക്കാൻ വേണ്ടി പാർലമെന്റിന് അകത്തും പുറത്തും എംപിമാർ എ കെ ജിയുടെ നേതൃത്വത്തിൽ സമരം നടത്തി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ വസതിക്കു മുന്നിൽ സത്യഗ്രഹം നടത്തി. പൊരിവെയിലത്ത് തന്റെ ബംഗ്ലാവിന്റെ മുന്നിൽ സത്യഗ്രഹം നടത്തിയ എ കെ ജി ഉൾപ്പെടെയുള്ള എംപിമാരുമായി ചർച്ചയ്ക്ക് ഇന്ദിര ഗാന്ധി തയ്യാറായി. അന്നത്തെ സമരത്തിന്റെ ഫലമായിട്ടാണ് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം വന്നത്. അതിന്റെ ഭാഗമായി അരിയും ഗോതമ്പും കേന്ദ്രം നൽകുന്ന വ്യവസ്ഥയുണ്ടായി. കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള ശബ്ദമാണ് എംപിമാരിൽനിന്ന് ഉണ്ടാകേണ്ടത്. അതിന് കളങ്കം ചാർത്തുന്ന നടപടിയാണ് യുഡിഎഫ് എംപിമാരിൽനിന്ന് ഉണ്ടായത്. ഇവർക്ക് തെറ്റുതിരുത്താനുള്ള വഴിയാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ കെ-റെയിൽ പദ്ധതി സംബന്ധിച്ച ഉത്തരവ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications