കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്..... ശ്രീകുമാര്‍ മേനോനും ഷെട്ടിക്കും നോട്ടീസയച്ചു

Google Oneindia Malayalam News

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച് എംടി നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കോടതി നോട്ടീസയച്ചിട്ടുണ്ട്. ഈ മാസം 25ന് വീണ്ടും ഹര്‍ജി പരിഗണിക്കും. തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ചോദിച്ചതെന്ന് എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

1

അതേസമയം സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നത് വരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങഫളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു സംവിധായകന്റെ പദ്ധതി. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നില്ല. എംടിയുമായി സംസാരിക്കുമെന്നും ചിത്രം മുടങ്ങില്ലെന്നുമായിരുന്നു സംവിധായകന്‍ പ്രതികരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് തിരക്കഥയുടെ അവകാശം നല്‍കിയിരുന്നത്. നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതാണ് എംടിയുടെ അതൃപ്തിക്ക് കാരണമായത്.

തന്റെ പ്രശ്‌നം അഭിനേതാക്കള്‍ ആരൊക്കെയെന്നതല്ലെന്നും, ഇപ്പോഴുള്ളവരല്ലെങ്കില്‍ മറ്റാരെങ്കിലും സിനിമയാക്കും. മൂന്ന് വര്‍ഷത്തിനകം തുടങ്ങുമെന്ന പറഞ്ഞ പ്രൊജക്ട് നടക്കുന്നില്ലെന്നത് മാത്രമാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിന് കാരണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥകള്‍ സംവിധായകന് കൈമാറിയിരുന്നുവെന്ന് എംടി പറയുന്നു. പദ്ധതി അനിശ്ചിതമായി നീളുന്നത് ശരിയല്ലെന്നതിനാല്‍ തിരികെ ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍

മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...

English summary
court stay for randamoozham cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X