കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ! നടപടി ജോസഫ് വിഭാഗം നല്‍കിയ ഹരജിയില്‍

  • By
Google Oneindia Malayalam News

ഇടുക്കി: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ, തൊടുപുഴ മുന്‍സിഫ് കോടതിയില്‍ പിജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.

manipj

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.

<strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ</strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലായിരുന്നു പിജെ ജോസഫ്. അതേസമയം ചെയര്‍മാന്‍ സ്ഥാനത്തിന് മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നതെന്നും പാര്‍ട്ടി ലീഡര്‍ പിജെ ജോസഫ് തന്നെയാണെന്നും വ്യക്തമാക്കി ജോസ് കെ മാണി വിഭാഗത്തിനൊപ്പമുള്ള എംഎല്‍എമാരായ റോഷി അഗസ്റ്റിനും എ ജരാജനും രംഗത്തെത്തിയിരുന്നു.

<strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍</strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

നിയമസഭയിലും പാര്‍ട്ടി ലീഡറെ മാറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നീക്കം. അതിനിടയിലാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ച് ചെയര്‍മാനെ തെരഞ്ഞെടുത്ത നടപടിയില്‍ സ്റ്റേ നേടിയെടുത്തിരിക്കുന്നത്.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

English summary
Court stay order on Jose K Mani's selection as party chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X