കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ 'കൊലയാളി'; കേന്ദ്രമന്ത്രിക്കെതിരെ കേരളത്തില്‍ കേസ്, രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശശി തരൂര്‍ എംപി നല്‍കിയ മാനനഷ്ടക്കേസില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. മെയ് രണ്ടിന് രവി ശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. 2018ല്‍ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ശശി തരൂരിനെ കൊലയാളി എന്ന് പരാമര്‍ശിച്ചുവെന്നാണ് കേസ്.

07

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ സഹിതമാണ് ശശി തരൂര്‍ കേസ് നല്‍കിയത്. ശശി തരൂരിന്റെ മന്ത്രി അവഹേളിക്കുന്നതിന്റെ വീഡിയോ ഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത് തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് എംപി പരാതിയില്‍ ബോധിപ്പിച്ചു. മെയ് രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയുംദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയും

2018 ഒക്ടോബര്‍ 18ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരൂരിനെതിരെ രവിശങ്കര്‍ പ്രസാദ് മോശം പദം പ്രയോഗിച്ചത്. ഇതിനെതിരെ തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ശിവലിംഗത്തിലെ തേളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂര്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന വേളയിലാണ് മന്ത്രി കൊലക്കേസ് പ്രതിയെന്ന് തരൂരിനെ അവഹേളിച്ചത്.

രവിശങ്കര്‍ പ്രസാദ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാന്‍ ശശി തരൂര്‍ തീരുമാനിച്ചത്. കൊലക്കേസ് പ്രതി എന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഏതെങ്കിലും കേസ് പ്രത്യേകം മന്ത്രി എടുത്തുപറഞ്ഞിരുന്നില്ല.

English summary
Court Takes Case against Union Minister Ravi Shankar Prasad in Shashi Tharoor Petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X