കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പന് 'കോടതി വിളക്ക്'

  • By Soorya Chandran
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ വിളക്ക് നേരുക എന്നത് ഭക്തരുടെ വഴിപാടായിരിക്കും. പലര്‍ക്കും അതൊരു സക്ഷാത്കാരവും ആണ്. ഭക്തര്‍ക്ക് മാത്രമേ ഇങ്ങനെ വിളക്കൊക്കെ നേരാന്‍ പാടുള്ളൂ എന്നുണ്ടോ... ഇല്ലെന്നാണ് ചരിത്രവും വര്‍ത്തമാന കാലവും പറയുന്നത്.

കോടതിപോലും ഗുരുവായൂരപ്പന് വിളക്ക് നേരുന്നു. 2013 നവംബര്‍ 16 ന് ഗുരുവായൂരപ്പന് ഏകാദശി വിളക്ക് നേര്‍ന്നിരിക്കുന്നത് കോടതിയാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ സംഭവം അല്ല ഇത്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ വിളക്ക് നേര്‍ച്ചക്ക്.

Guruvayur Temple

100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്ന ആളാണ് ഗുരുവായൂരപ്പന് വിളക്ക് നേരാന്‍ തുടങ്ങിയത്. പിന്നീട് തുടര്‍ന്ന് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും വക്കീലന്‍മാരും ഒക്കെ ഈ നേര്‍ച്ചപ്പരിപാടി തുടര്‍ന്നു പോന്നു.

ഇത്തവണ സമ്പൂര്‍ണ നെയവിളക്കാണ് ഗുരുവായൂരപ്പന് നേര്‍ന്നിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരും ജില്ലാ ജഡ്ജിമാരും മജിസ്‌ട്രേറ്റ് മാരും മുന്‍സിഫ് മാരും വക്കീലന്‍മാരും അവരുടെ ഗുമസ്തന്‍മാരും അടക്കം വലിയ സംഘത്തെ തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേല്‍പ്പത്തൂര്‍ ഹാളില്‍ വന്‍ കലാപരിപാടികള്‍ക്കും ഇത്തവണ കോപ്പ് കൂട്ടിയിട്ടുണ്ട്.കോടതിയുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. വിശ്വാസം... അതല്ലേ എല്ലാം

English summary
The judicial court here will offer its ekadasi vilakku to Guruvayur temple on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X