നടിയും സുനിയും പരിചയക്കാർ!! എന്നിട്ടും ആക്രമിച്ചത്? കോടതിയിൽ പ്രതിഭാഗം പറഞ്ഞത്!! നടിയുടെ പേരും...
നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിക്കപ്പെട്ടത്. ദിലീപിന്റെ അഭിഭാഷകാണ് നടിയുടെ പേര് കോടതിയിൽ പറഞ്ഞത്.
കൊച്ചി: ആക്രമണത്തിനിരയായ നടിയും പൾസർ സുനിയും പരിചയക്കാരായിരുന്നുവെന്ന് ദിലീപിൻെറ അഭിഭാഷകൻ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതിൽ വാദം പുരോഗമിക്കുന്നതിനിടെയാണ് വാദിച്ചത്. വാദത്തിനിടെ പ്രതിഭാഗം നടിയുടെ പേര് പരാമർശിക്കുകയായും ചെയ്തു. ഉടൻ തന്നെ കോടതി പ്രതിഭാഗത്തിനെ താക്കീത് ചെയ്യുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പുരോഗമിക്കുകയാണ്. ദിലീപിനെ കസ്റ്റഡിയിൽ വയ്ക്കേണ്ട കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകനായ രാമൻപിളള കോടതിയിൽ വാദിച്ചത്. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തിയിരിക്കുന്നത്. നേരത്തെ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

വാദത്തിനിടെ
നടിയും സുനിയും പരിചയക്കാരായിരുന്നുവെന്നും അവർ തമ്മിലുള്ള ശത്രുതയാകാം ആക്രമണത്തിന് കാരണമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിക്കപ്പെട്ടു. ദിലീപിന്റെ അഭിഭാഷകാണ് നടിയുടെ പേര് കോടതിയിൽ പറഞ്ഞത്.

താക്കീതുമായി കോടതി
ഉടൻതന്നെ ഇക്കാര്യത്തിൽ പ്രതിഭാഗത്തിന് കോടതി താക്കീത് നൽകി. നേരത്തെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തിൽ പലർക്കെതിരെയും കേസെടുത്തിരുന്നു.

വാദം തുടരുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പുരോഗമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനക്കേസിലാണ് ദിലീപ് അറസ്റ്റിലായിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് വാദം ആരംഭിച്ചത്.

കസ്റ്റഡിയിൽ വയ്ക്കേണ്ട കാര്യമില്ല
ദിലീപിനെ കസ്റ്റഡിയിൽ വയ്ക്കേണ്ട കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ വാദിച്ചത്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോൺ നശിപ്പിച്ചെന്ന് സുനിയുടെ അഭിഭാഷകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ദിലീപിന് ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ല
കേസിൽ ദിലീപിന് പങ്കില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നടിയും സുനിയും പരിചയക്കാരായിരുന്നുവെന്നും അവർ തമ്മിലുള്ള ശത്രുതയാകാം ആക്രമണത്തിന് കാരണമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്.

സുനി കൊടുംകുറ്റവാളി
സുനി കൊടുംകുറ്റവാളിയാണെന്നും അതിനാൽ സുനിയുടെ വാക്കുകൾ വിശ്വസിക്കാനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നു. സുനിക്ക് ദിലീപ് പണം നൽകിയിട്ടില്ലെന്നും അദ്ദേഹം.

ദിലീപിനെതിരെ ഗൂഢാലോചന
ദിലീപിനെ കുടുക്കാൻ സിനിമയ്ക്കകത്തു നിന്നു പുറത്തു നിന്നും ഇടപെടലുണ്ടായെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ശ്രീകുമാർ മോനോൻ, ലിബർട്ടി ബഷീർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. സന്ധ്യയ്ക്കെതിരെയും പ്രതിഭാഗം വാദം ഉന്നയിച്ചു.

ഉറച്ച് പ്രോസിക്യൂഷൻ
അതേസമയം ദിലീപിന് ജാമ്യം നൽകരുതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രോസിക്യൂഷൻ. ദിലീപിന് സിനിമയിൽ ഉന്നത സ്വാധീനമുണ്ടെന്നും അതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ദിലീപിനെതിരെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന.












Click it and Unblock the Notifications