പാലക്കാട് ബന്ധുക്കളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, സംഭവത്തില്‍ ദൂരൂഹത
പാലക്കാട്: പാലക്കാട് ഒലവക്കോട് ബന്ധുക്കളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. സഹോദരിമ്മാരുടെ മക്കളായ നിമ(19), അനുപ്രിയ(20) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
സഹോദരിമ്മാരുടെ മക്കളായ ഇവര്‍ അമ്മ വീട്ടില്‍ താമസിച്ച് സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. നെന്മാറയാണ് മരിച്ച നിമയുടെ സ്വദേശം. ആലങ്കോട് സ്വദേശിയായ ജയപ്രകാശിന്റെ ഭാര്യയാണ് നിമ. കഴിഞ്ഞ ദിവസത്തിലായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. ജയപ്രകാശ് വിദേശത്ത് ജോലി ചെയ്യുകയാണ്.

കോഴിക്കോട് കടലുണ്ടി സ്വദേശിനിയാണ് അനുപ്രിയ. ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ അനുപ്രിയ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
തങ്ങളുടെ മൃതദേഹങ്ങള്‍ ബന്ധുക്കളെ കാണിക്കരുത് എന്ന് ഇവര്‍ ചുവരില്‍ എഴുതി വെച്ചിരുന്നു. പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നും വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു.












Click it and Unblock the Notifications