കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ 4 ജില്ലകൾ റെഡ് സോണിൽ!! 10 എണ്ണം ഓറഞ്ച് സോണിൽ!! ഗ്രീൻ സോൺ ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം; കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2592 പേരാണ്. കാസര്‍കോട്ട് 3126ഉം, കോഴിക്കോട്ട് 2770ഉം മലപ്പുറത്ത് 2465 പേരുമാണ് നിരീക്ഷണത്തിലുള്ളത്. റെഡ്സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമായി തുടരും.

pinarayi-vijayan-e

മറ്റു പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാകും. കേസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ പുതിയ കേസുകള്‍ വന്നതിനാല്‍ ഈ ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ചില്‍ ഉള്‍പ്പെടുത്തുകയാണ്.ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ ആകെ അടച്ചിടും. നഗരസഭകളിൽ ബന്ധപ്പെട്ട ഡിവിഷനുകൾ അടച്ചിടുകയാണ് ചെയ്യുക. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പരിധിയില്‍ വരിക എന്നത് അതത് ജില്ലാ ഭരണസംവിധാനം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾഅർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. കാസര്‍കോട് ആറുപേര്‍ക്കും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്.സംസ്ഥാനത്ത് ആകെ 447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 129 പേര്‍ ചികിത്സയിലാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുവഴിയിലായി സിന്ധ്യ? ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെപെരുവഴിയിലായി സിന്ധ്യ? ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെ

 'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്' 'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്'

English summary
Covid; 10 orange zones in kerala, 4 red zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X