കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം ഭേദമായവര്‍ 13

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്തുന്നതാണ്.

കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

coronavirus

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് കൂടി സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നത്. കാസര്‍കോട് അതിര്‍ത്തി കടന്ന് മംഗലാപുരത്ത് എത്തി ചികിത്സ തേടാന്‍ കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചികിത്സ കിട്ടാതെ ഇന്നും ഒരാള്‍ മരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും. ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭരണ നിർമ്മാണ തൊഴിലാളി ബോർഡ്, ഈറ്റ കാട്ടുവള്ളി ക്ഷേമനിധി ബോർഡ് തുടങ്ങിയ ബോർഡുകളിൽ നിന്ന് ആയിരം രൂപ വീതം നല്‍കും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ കിട്ടാത്ത ഒരു ലക്ഷം പേർ, അൻപതിനായിരം ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് ആയിരും രൂപ വീതവും മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

6 മാസം കഴിയുന്നു; ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ശിപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്6 മാസം കഴിയുന്നു; ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ശിപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്

 ഗള്‍ഫ് മേഖലയില്‍ നഷ്ടമാവുക 50 ലക്ഷം തൊഴിലുകള്‍; ഇന്ത്യയില്‍ ദാരിദ്രത്തിലേക്ക് പോവുക 40 കോടി പേര്‍ ഗള്‍ഫ് മേഖലയില്‍ നഷ്ടമാവുക 50 ലക്ഷം തൊഴിലുകള്‍; ഇന്ത്യയില്‍ ദാരിദ്രത്തിലേക്ക് പോവുക 40 കോടി പേര്‍

English summary
covid: 12 more positive case in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X