കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം;രജസിട്രേഷനും തുടരും

Google Oneindia Malayalam News

തിരുവന്തപുരം; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റീനും ഓൺലൈൻ രജിസ്ട്രേഷനും തുടരും. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ തിരുമാനം. അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.

കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ തുടരും. മാത്രമല്ല 14 ദിവസം ക്വാറന്റീനും നിർബന്ധമായി പാലക്കണം. സംസ്ഥാനത്ത് 7 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് സന്ദർശനം നടത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. എന്നാവൽ മറ്റ് സംസ്ഥാനങ്ങളിൽ ഹ്രസ്വ സന്ദർശനം നടത്തി മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ തുടരണം.

 airport3-15

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

യാത്രക്കാരുടെ വിവരങ്ങൾ അറിയാനും ക്വറന്റീൻ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. പോർട്ടലിൽ രജസ്റ്റർ ചെയ്യാത്തവർക്ക് അതിർത്തിയിൽ പേര് വിവരങ്ങൾ നൽകണം.

കേരളത്തിൽ കൊവിഡ് കേസുകൾ നിലവിൽ 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്നലെ 1547 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

അധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികഅധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക

 പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടു

രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!

English summary
covid; 14 days quarantine mandatory for those coming to Kerala; Registration will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X