എന്‍കെ പ്രേമചന്ദ്രനും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം: മുതിര്‍ന്ന ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ കാര്‍ത്തിക്കിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രേമചന്ദ്രനും ഭാര്യ ഡോ ഗീതയ്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇത് രണ്ടാം തവണയാണ് എംപിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ എംപിയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് പേര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേസമയം, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് ബാധിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് എല്ലാം തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Recommended Video
കൂടാതെ സിനിമ മേഖലയില്‍ നിന്നുള്ളവരും രോഗ ബാധിതരാണ്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നടി അന്ന ബെന്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. കേരളത്തില്‍ ഇന്ന് 45,136 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications