ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു, രോഗ ലക്ഷണങ്ങളില്ല
തലശേരി: ബിജെപി നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അടുത്തിടെ ഹൈദരാബാദില്‍ നിന്നെത്തിയ അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിനായിരുന്നു ആദ്യം രോഗം ബാധിച്ചത്. പിന്നീട് ഇപി ജയരാജനും രോഗം ബാധിച്ചു. രണ്ട് പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 2540 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി.
Recommended Video
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications