കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു, രോഗ ലക്ഷണങ്ങളില്ല

Google Oneindia Malayalam News

തലശേരി: ബിജെപി നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അടുത്തിടെ ഹൈദരാബാദില്‍ നിന്നെത്തിയ അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

covid

സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിനായിരുന്നു ആദ്യം രോഗം ബാധിച്ചത്. പിന്നീട് ഇപി ജയരാജനും രോഗം ബാധിച്ചു. രണ്ട് പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 2540 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി.

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്

കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നതിന് ലോകം സാക്ഷിയാണ്; മോദി മാത്രം അറിഞ്ഞില്ല: രാഹുല്‍ ഗാന്ധികുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നതിന് ലോകം സാക്ഷിയാണ്; മോദി മാത്രം അറിഞ്ഞില്ല: രാഹുല്‍ ഗാന്ധി

English summary
Covid 19 Confirmed to BJP leader PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X