കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കെകെ രാഗേഷ്.

അതേസമയം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി കെ കെ രാഗേഷ് തേടിയിരുന്നു. നിയമത്തിനെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് എംപിയുടെ നീക്കം.
നേരത്തേ രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാഗേഷ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ നേരത്തെ സസ്‌പെന്റ ചെയ്തിരുന്നു. രാഗേഷിന് ഒപ്പം സിപിഎം എംപിയായ എളമരം കരീമിനേയും സസ്‌പെന്റ് ചെയ്തിരുന്നു. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും വിളകളുടെ 10 ശതമാനത്തില്‍ താഴെ മാത്രമേ കര്‍ഷകര്‍ക്ക് ലഭക്കുന്നുള്ളൂവെന്നും രാഗേഷ് പറഞ്ഞിരുന്നു.












Click it and Unblock the Notifications