മകനും ഭാര്യയ്ക്കും കൊവിഡ്; ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു. മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചത്. മകനും ഭാര്യയുമായി പ്രൈമറി കോണ്‍ടാക്ട് ഉണ്ടെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കെകെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, പ്രിയമുള്ളവരെ, എന്റെ മകന്‍ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകള്‍ക്കും കൊവിഡ് ബാധിച്ചിട്ടും മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications