കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: കാസർകോഡും കോഴിക്കോടും നിരോധനാജ്ഞ! 5 പേരിൽ കൂടുതൽ ഒത്ത് ചേർന്നാൽ പണി കിട്ടും!

Google Oneindia Malayalam News

കോഴിക്കോട്: 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോടിന് പിന്നാലെ കോഴിക്കോട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോടുളള കൊറോണ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൊടുവളളി സ്വദേശിയായ രോഗി 25 പേരുമായി സമ്പർക്കം പുലർത്തി എന്നാണ് റിപ്പോർട്ട്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നിലവിൽ വന്നിരിക്കുന്നത്. കെറോണ വൈറസ് വ്യാപനം തടയുന്നതിന് ക്രിമിനല്‍ പ്രോസീജ്യര്‍ കോ‍ഡ് (Crpc) സെക്ഷന്‍ 144 (1)(2) and (3) പ്രകാരം കോഴിക്കോട് ജില്ലയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവിന് 22/03/2020 മുതല്‍ മറ്റൊരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും.

5ൽ കൂടുതൽ പേർ ഒത്തുകൂടരുത്

5ൽ കൂടുതൽ പേർ ഒത്തുകൂടരുത്

ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത്, ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ്ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10 ല്‍ അധികം പേര്‍ പങ്കെടുക്കുന്നത്, സ്ക്കൂളുകള്‍ ,കോളേജുകള്‍ ,മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ , ക്വാമ്പുകള്‍ ,പരീക്ഷകള്‍ ,ഇന്‍റര്‍വ്യൂകള്‍ ,ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടുന്നത് എന്നിവ നിരോധിച്ചു.

ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍

ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍

ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ എന്നിവ പാടില്ല. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം വിലക്കി. എല്ലാതരം പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ എന്നിവയ്ക്കും വിലക്കുണ്ട്.

10 മുതൽ 7 വരെ അടച്ചിടരുത്

10 മുതൽ 7 വരെ അടച്ചിടരുത്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10.00മണിമുതല്‍ വൈകിട്ട് 7.00മണി വരെ അടച്ചിടുന്നത് വിലക്കി. മേല്‍പറഞ്ഞ നിരോധനങ്ങള്‍ക്ക് പുറമെ ജില്ലാ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(iii)(ix)പ്രകാരം കൊറോണ രോഗവ്യാപനം തടയുന്നതിനായി താഴപറയുന്ന നിയന്ത്രണങ്ങള്‍കൂടി ഏര്‍പ്പെടുത്തി. വിവാഹങ്ങളില്‍ ഒരേസമയം 10 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല .ആകെ പങ്കെടുക്കുന്നവര്‍ 50 ല്‍ കൂടുതലാവാനും പാടില്ല .

വിവാഹം അറിയിക്കണം

വിവാഹം അറിയിക്കണം

വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലീസ്റ്റും അതത് പോലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസുകളിലും അറിയിക്കേണ്ടതാണ് . ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ നിരോധിച്ചു. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ച മാനദണ്ഢങ്ങള്‍ പ്രകാരം ഡെ.ഡയറക്ടര്‍ ഓഫ് ഫിഷറീസ് നിശ്ചയിക്കുന്നനിരക്കില്‍ വില്‍പ്പന നടത്തേണ്ടതാണ്.
ഒരേസമയം 5 ല്‍ കുൂടുതല്‍പേര്‍ കടകളില്‍/മത്സ്യ -മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അകലം സൂക്ഷിക്കണം

അകലം സൂക്ഷിക്കണം

മത്സ്യമാര്‍ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും , ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ് . നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ് . വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപരസ്ഥാപനങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍(വാട്ട്സ് അപ്പ് നമ്പര്‍) ചെയ്ത് ഓര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തവെച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും

എല്ലാ ദിവസവും ശുചീകരണം

എല്ലാ ദിവസവും ശുചീകരണം

റസ്റ്റോറന്‍റുകളിലും, ഹോട്ടലുകളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തതിനായി എല്ലാ സീറ്റുകളും ചുരുങ്ങിയത് 1 മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കേണ്ടതാണ് . റസ്റ്റോറന്‍റുകളിലെയും, ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിംഗ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കേണ്ടതാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലികളിലും ഉപഭോക്താക്കള്‍ക്കായി "Brake the Chain" ഉറപ്പുവരുത്താനായി സോപ്പും , സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

പുറത്ത് പ്രദർശിപ്പിക്കണം

പുറത്ത് പ്രദർശിപ്പിക്കണം

വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ സെന്‍റര്‍ലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവീധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഷോപ്പ് മുറികളുടെ വിസ്തിര്‍ണത്തീനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്റെ വിസ്തിര്‍ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

വീട്ടിലിരുന്ന് ജോലി

വീട്ടിലിരുന്ന് ജോലി

മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തേണ്ടതും, വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവീധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ് . ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10.00മണിമുതല്‍ വൈകിട്ട് 7.00മണിവരെ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ് .

ഇത് ഉത്തരവാദിത്തം

ഇത് ഉത്തരവാദിത്തം

എല്ലാ പൊതുഗതാഗത സംവീധാനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സ് ഉറപ്പുവരുത്താനായി ബസുകളില്‍ 50% സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കാവു. മറ്റു ടാക്സി വാഹനങ്ങളില്‍(കാറുകള്‍/ഒട്ടോറിക്ഷകളില്‍) ഒരു യാത്രക്കാരനെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു. മേല്‍പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിന് കാരണമാവും ആയതിനാല്‍ ഈ നിബന്ധനകള്‍ ലംഘനം പൊതുജനആരോഗ്യദുരന്തത്തിലേക്ക് വഴിതെളിയിക്കും.

വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല

വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല

നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ IPC-269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ് . പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല . ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി വില്ലേജ് ഓഫീസര്‍ ,പോലീസും ഉള്‍പ്പെട്ട സ്ക്വാഡുകള്‍ വില്ലേജ് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ക്വാഡുകള്‍ ആയത് പ്രോസ്ക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട SHO യ്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് .

പോലീസിന്റെ നിരീക്ഷണം

പോലീസിന്റെ നിരീക്ഷണം

ഇതിനുപുറമെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ് . വില്ലേജ് അടിസ്ഥാനത്തിലുള്ള സ്ക്വാഡുകളിലേക്ക് വില്ലേജ് ഓഫീസര്‍/സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരെ 2 ഷിഫ്റ്റുകളിലായി 23/03/2020 മുതല്‍ നിയോഗിക്കപ്പെട്ടുവെന്ന് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റും സ്ക്വാഡുകളിലേക്ക് പോലീസ് ഉദ്വോഗസ്ഥരെ 2 ഷിഫ്റ്റുകളിലായി നിയോഗിക്കപ്പെട്ടുവെന്ന് ജില്ലാപോലീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണ് .

English summary
Covid 19: Curfew imposed in Kozhikode and Kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X