കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;തൃശൂരില്‍ കുഴഞ്ഞ് വീണുമരിച്ച വീട്ടമ്മക്ക് കൊവിഡ്

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവ്ഡ് മരണം. അരിമ്പൂര്‍ സ്വദേശി വത്സലയാണ് മരിച്ചത്. ജൂലൈ അഞ്ചിന് വീട്ടമ്മ കുഴഞ്ഞ് വീഴുകയും തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ കൊവിഡ് പരിശോധന നടത്തി.

രണ്ട് ട്രൂനാറ്റ് പരിശോധനയും നെഗറ്റീവ് ആയിരുന്നുവെങ്കിലും മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാവുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് മുമ്പെടുത്ത ഫലം പുറത്ത് വരുന്നതിന് മു്മ്പാണ് സംസ്‌കാര ചടങ്ങഉകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് സംസ്‌കാരം നടത്തിയത്.

corona

കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. മകള്‍ക്ക് ഇതുവരേയും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. മകളില്‍ നിന്നാവാം വത്സലക്ക് രോഗം പിടിപെട്ടത് എന്നാണ് നിഗമനം.

അതേസമയം ഇന്ന് കേരളത്തില്‍ നാനൂറിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 416 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്.

35 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 51 പേരാണ്. 112 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടാന്‍ സാധിച്ചത്. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു? അന്വേഷിക്കണമെന്ന് ഐസക്സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു? അന്വേഷിക്കണമെന്ന് ഐസക്

6 മാസത്തിനുള്ളില്‍ 8 നയതന്ത്രബാഗുകള്‍, സരിത്തിന്റെ ദൃശ്യങ്ങള്‍, സ്വപ്‌നയും സന്ദീപും മുഖ്യകണ്ണി6 മാസത്തിനുള്ളില്‍ 8 നയതന്ത്രബാഗുകള്‍, സരിത്തിന്റെ ദൃശ്യങ്ങള്‍, സ്വപ്‌നയും സന്ദീപും മുഖ്യകണ്ണി

English summary
Covid-19 Death Again In Kerala; Thrissur Nativ Died Due to covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X