കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ നേരിടുന്നതില്‍ ഒന്നാം സ്ഥാനമാണെന്ന് വീമ്പിളക്കിയവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്: ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ വിമര്‍ശനം. കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടിപിആര്‍ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർ

ടിപിആര്‍ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍ നേരത്തെ ടിപിആറിന്റെ കണക്ക് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ലോകത്ത് കൊവിഡ് പോരാട്ടത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

kerala

ഇതിന് മുമ്പ് കേരളത്തിലെ കുറഞ്ഞ ടിപിആര്‍ ഉയര്‍ത്തിപ്പിടിച്ച് വിദേശ മാധ്യമങ്ങളില്‍ പരസ്യം കൊടുക്കുകയും വാര്‍ത്തകള്‍ എഴുതിപ്പിക്കുകയും ചെയ്തു. കൊവിഡിനെ നേരിടുന്നതില്‍ ഒന്നാം സ്ഥാനം നേടിയെന്ന് വീമ്പിളക്കിയവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പൊതുജനങ്ങള്‍ക്ക് വിവാഹത്തിന് 20 പേര്‍ മതിയെന്ന് നിബന്ധന വെക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് 185 ഓളം പേര്‍ക്ക് അനുവാദം കൊടുക്കുന്നത്. ഭരണം നടത്തുന്ന പാര്‍ട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആള്‍ക്കാരെ കൂട്ടാമെങ്കില്‍ ഞങ്ങള്‍ക്കും കൂട്ടം കൂടാമെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ അവരെ എങ്ങനെ തടയാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തില്‍ നിലവില്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാര്‍ ഓഫീസില്‍ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയില്ല. സര്‍ക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാര്‍ട്ടി പരിപാടികള്‍ കൊഴിപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ താല്പര്യം പാര്‍ട്ടി താല്പര്യം മാത്രമാണ്. ഇത് ഇത്ജന വഞ്ചനയാണു ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയില്‍ അധിപത്യം സ്ഥാപിക്കാന്‍ കൊവിഡ് സമയത്തും വ്യഗ്രതയാണ്.

ഉദ്യോഗസ്ഥര്‍ എത്ര മാത്രം സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസര്‍കോട് കളക്ടറുടെ നടപടി. പണ്ട് 5 പേര്‍ സമരം ചെയ്തപ്പോള്‍ ഭക്ഷണം കൊടുക്കാന്‍ പോയപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് മാത്യക കാണിക്കേണ്ട പാര്‍ട്ടിയാണ് ലംഘിക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാണ് അവരുടെ ജീവന്‍ വച്ച് കളിക്കുന്നത്. ഇത് തീക്കളിയാണ്. ഇതിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. കാസര്‍കോട്ടും തൃശ്ശൂരും സി.പി.എം സമ്മേളനം നടത്തുന്നതിന് വേണ്ടി രോഗവ്യാപന നിരക്ക് കുറച്ചു കാട്ടുകയും കണക്കുകളില്‍ കൃത്രിമം കാട്ടുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ജനങ്ങളോട് ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. അധികാരത്തിന്റെ ഗര്‍വ്വം ജനങ്ങളോടുള്ള പുച്ഛവും അഹങ്കാരവുമാണ് സി.പി.എം നടപടികളില്‍ കാണുന്നത്.

കാസര്‍കോട്ട് പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ഉത്തരവിറക്കിയ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി ഉത്തരവിന്റെ മഷി ഉണന്നതിന് മുന്‍പ് അത് പിന്‍വലിപ്പിച്ചത് ആരാണ് എന്ന് വ്യക്തമാക്കണം. കളക്ടര്‍മാരെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവ മാത്രമായി മാറ്റുകയാണ് സി.പി.എം ചെയ്യുന്നത്.

കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കള്ളക്കണക്കുകള്‍ നിരത്തിയുള്ള സി.പി.എമ്മിന്റെ ന്യായം വാദത്തിനായി അംഗീകരിച്ചാല്‍ പോലും നിലവില്‍ ബാധകമായ പൊതുവായ നിബന്ധന അനുസരിച്ച് ഹാളിനുള്ളില്‍ 75 പേരും തുറന്ന സ്ഥലത്ത് 150 പേരും മാത്രമേ പാടുള്ളൂ. പക്ഷേ കാസര്‍കോട്ട് അടച്ചിട്ട ഹാളില്‍ ഇന്നലെ സമ്മേളനം നടത്തിയത് 185 പേരാണ്. തൃശ്ശൂരില്‍ 175 പേരും. സി.പിഎം സമ്മേളനം നടക്കുന്നതിനാല്‍ വൈറസ് ആ പ്രദേശത്ത് വരില്ലെന്നാണോ സി.പി.എം കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

English summary
Covid 19 In Kerala: Congress Leader Ramesh Chennithala slams state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X