കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഉത്തർപ്രദേശിലേക്ക് കടന്നു, കൊല്ലം സബ് കളക്ടർക്ക് സസ്പെൻഷൻ

Google Oneindia Malayalam News

കൊല്ലം: കൊറോണ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനിലിരിക്കെയാണ് അനുപം മിശ്രം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് പോയത്. അടുത്തിടെ വിവാഹിതനായ സബ്കളക്ടര്‍ ഹണിമൂണിനായി മലേഷ്യയിലും സിംഗപ്പൂരിലും പോയിരുന്നു. മാര്‍ച്ച് 18നാണ് കൊല്ലത്ത് തിരിച്ചെത്തിയത്. തുടര്‍ന്നാണ് തേവളളിയിലുളള ഔദ്യോഗിക വസതിയില്‍ ഐസൊലേഷനില്‍ കഴിയാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വെളിച്ചം കാണാത്തതിനാണ് അയല്‍ക്കാര്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് സബ്കളക്ടര്‍ വീട്ടിലില്ല എന്ന വിവരം അറിയുന്നത്. ജില്ലാ കളക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അനുപം മിശ്ര പറഞ്ഞത് താന്‍ ബെംഗളൂരുവിലാണ് എന്നാണ്.

kollam

എന്നാല്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് ട്രേസ് ചെയ്തപ്പോള്‍ കണ്ടെത്തിയത് കാണ്‍പൂരിലാണ് എന്നായിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവം ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ അറിയിച്ചു. കൊറോണ നിരീക്ഷണത്തിലിരിക്കെ മുങ്ങിയതിന് ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് അനുപം മിശ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവും പിഴയും കി്ട്ടാവുന്ന വകുപ്പുകളാണ് സബ് കളക്ടര്‍ക്ക് മേലെ ചുമത്തിയിരിക്കുന്നത്.

അനുപം മിശ്രയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ പിഴവാണ് എന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റീന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ കഴിയുക എന്നതാണ് ഉദ്ദേശിച്ചത് എന്ന് കരുതിയാണ് താന്‍ പോയത് എന്നാണ് സംഭവത്തെ കുറിച്ച് അനുപം മിശ്ര കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം. മാത്രമല്ല ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും സബ്കളക്ടര്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ജില്ലാ ഭരണകൂടം തളളിക്കളഞ്ഞു. അനുപം മിശ്രയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. കേരളത്തിൽ 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്തും രോഗം സ്ഥിരീകരിച്ചു. 34 പേർ കാസർകോട് ജില്ലക്കാരാണ്. ഇതോടെ കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണം 80 ആയി ഉയര്‍ന്നു. കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശൂരും കോഴിക്കോടും ഓരോരുത്തര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!

സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രി, ഇങ്ങനെയൊരു മുഖ്യമന്ത്രി, കുറിപ്പുമായി മോഹൻലാൽ!സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന പ്രധാനമന്ത്രി, ഇങ്ങനെയൊരു മുഖ്യമന്ത്രി, കുറിപ്പുമായി മോഹൻലാൽ!

English summary
Covid 19: Kollam District Sub Collector Anupam Mishra suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X