കോവിഡിനെ പിടിച്ചുകെട്ടാൻ സംസ്ഥാനം; ഇന്നും നാളെയും മെഗാ ടെസ്റ്റിങ് ഡ്രൈവ്
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മെഗാ ടെസ്റ്റിങ് ഡ്രൈവിന് ഇന്ന് തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഏകദേശം നാല് ലക്ഷത്തോളം സാമ്പിളുകൾ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ട് ദിവസംകൊണ്ട് 3.75 ലക്ഷം സാമ്പിളുകൾ പരിശോധിക്കും. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയുമാണ് പരിശോധിക്കുന്നത്.
Recommended Video
ടി പി ആര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് നടത്തും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും. വാര്‍ഡ് തല സമിതിക്കൊപ്പം വാര്‍ഡ് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനവും ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം.
ഇന്‍ഫ്ളുവന്‍സ ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ എന്നിവരെയാണ് മെഗാ ടെസ്റ്റിങ് ഡ്രൈവിന്റെ ഭാഗമായി പരിശോധിക്കുന്നത്.












Click it and Unblock the Notifications