കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ക്വാറന്റൈന്‍ വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം; 14 ദിവസം ഹോംക്വാറന്റൈന്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം കൊവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നും ഇന്നലെയുമായി 100 ന്് മുകളില്‍ ആളുകള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 111 പേര്‍ക്കും ഇന്ന് 108 പേര്‍ക്കും കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനിടെ വിദേശത്ത് നിന്നും കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈന്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് ഹോംക്വാറന്റൈന്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Quarantine

എന്നാല്‍ നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം വിദേശത്ത് നിന്നെത്തുന്ന എല്ലാവരും 7 ദിവസം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം എന്നായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശം പ്രകാരം പുറത്ത് നിന്ന് വരുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിതമായി ഹോം ക്വാറന്റൈനില്‍ കഴിയണം. വീട്ടില്‍ ഇതിനുള്ള സൗകര്യമുള്ളവര്‍ മാത്രമാണ് ഇത്തരത്തില്‍ കഴിയേണ്ടത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് തല സമിതികളാണ്. ഇവര്‍ അതത് വീടുകളിലെത്തി സൗകര്യം ഉറപ്പ് വരുത്തണം. വീടുകളില്‍ ക്വാറന്റീന്‍ ഇല്ലാത്തവര്‍ക്ക് മാത്രമെ ഇനി ഇന്‍സ്റ്റിറ്റിയൂഷനന്‍ ക്വാറന്റീന്‍ സൗകര്യം ഉണ്ടാവുകയുള്ളു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള പാസ് കൈയ്യില്‍ ഇല്ലാത്തവരേയും ഇത്തരത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാക്കും.

എന്നാല്‍ ഇത്തരമൊരു തീരുമാനം എടുത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സൂചന.

ഇന്ന് 108 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചവരില്‍ അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലായിരുന്നു. 19 പേര്‍ക്കാണ് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.ഇന്ന് 10 പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

English summary
Covid-19: No Institutional Quarantine For those who have Facility For Home Quarantine in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X