ശബരിമലയിലേത് പോലെ സര്‍ക്കാര്‍ അറച്ച് നില്‍ക്കരുത്; തൃശൂര്‍ പൂരം പോലുള്ളവ തടയണമെന്ന് എന്‍എസ് മാധവന്‍
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിവസേന ഉയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ പോലുള്ള ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ലും കൂടുതലുമാണെന്നത് അപകടമാണെന്നും ശബരിമലയിലേത് പോലെ അറച്ചുനില്‍ക്കാതെ സര്‍ക്കാര്‍ തൃശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ ഇടപെടണമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാധവന്‍ പ്രതികരണം.

എന്‍എസ് മാധവന്‍ പങ്കുവച്ച ട്വീറ്റ് ഇങ്ങനെ, 17+ പോസിറ്റിവിറ്റി നിരക്ക് എന്നതിനര്‍ഥം കേരളത്തില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡുണ്ടെന്നാണ്. അത് അപകടകരമാം വിധം വലിയ ഒരു നിരക്കാണ്. രോഗം പരക്കാന്‍ ഇടയുള്ള തൃശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണം. സര്‍ക്കാരേ, ശബരിമലയുടെ കാര്യത്തിലെന്നത് പോലെ അറച്ചുനില്‍ക്കരുത്. ജനങ്ങളുടെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ തന്നെ'-അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
അതേസമയം, തൃശൂര്‍ കടുത്ത നിയന്ത്രണങ്ങളോടെ നടത്തണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ നേരത്തെ ഡിഎംഒ രംഗത്തെത്തിയിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. ഇന്നലെ തൃശൂര്‍ പൂരത്തിന് കൊടിയേറുകയും ചെയ്തു.
സംസ്ഥാനത്ത് ഇന്നലെ 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, ഈ കൊറോണ കാലത്ത് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ എതിര്‍ത്ത് സംവിധായകന്‍ ഡോ ബിജു രംഗത്തെത്തിയിരുന്നു. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത് എന്ന് ചോദിക്കുന്ന അദ്ദേഹം ഇത്തരം ആഘോഷങ്ങളില്‍ അഭിരമിക്കുന്നവരാണ് യഥാര്‍ഥ വൈറസുകള്‍ എന്നും കുറ്റപ്പെടുത്തുന്നു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications