കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും, ഇതെന്ത് നയം? സർക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞുപാളീസ് ആയെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമൂഹിക പ്രതിസന്ധികളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കോവിഡ് വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിലാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം.

PK Kunhalikutty

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞുപാളീസ് ആയെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും- ഇതെന്ത് നയം?. ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി വ്യാപാരികള്‍, കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍ക്കും അങ്ങനെ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലല്ല ഉള്ളതെന്നും ചൂണ്ടികാട്ടി. സര്‍ക്കാരിനെ കുറ്റംപറയാന്‍ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം ലോകത്തിലെ എറ്റവും മോശം അവസ്ഥയാണ് നിലവില്‍ കേരളത്തിലെന്ന് പറയുമ്പോള്‍, നല്ലതു കൂടി കാണാന്‍ പ്രതിപക്ഷത്തിന് കഴിയണമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍ പ്രതികരിച്ചു. ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതിമാസം 1,600 കോടിരൂപയുടെ പെന്‍ഷന്‍ മാത്രം വിതരണം ചെയ്യുന്നുണ്ട്. കഴിയുന്ന തരത്തിലെല്ലാം ജനങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

നാട് എങ്ങോട്ടോ പൊയ്‌ക്കോട്ടെ, സര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് വിഷയത്തിൽ ഇടപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ 49 ശതമാനം പേര്‍ക്കു മാത്രമാണ് കോവിഡ് വന്നിട്ടുള്ളത്. അത്തരത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും 80 ശതമാനത്തോളം ആളുകള്‍ക്കും കോവിഡ് വന്നുപോയിട്ടുണ്ട്. അതിനാല്‍ അവിടങ്ങളില്‍ മഹാമാരി ഒഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Kerala police take case against gauri nandha

English summary
Covid 19: Opposition criticize government on prevention and management in pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X