കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ കൊറോണ വൈറസ് രോഗിക്ക് എച്ച് ഐ വി മരുന്ന് ഉപയോഗിച്ച് ചികിത്സ നല്‍കി

Google Oneindia Malayalam News

ദില്ലി: 150 ലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് എട്ടായിരത്തിലധികം ആളുകളുടെ ജീവനാണ് ഇതിനോടകം കവര്‍ന്നത്. വൈറസിനെ നേരിട്ട് നശിപ്പിക്കാന്‍ കഴിയുന്ന മരുന്ന് ഇല്ലെന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കുന്നത്. വൈറസിനെതിരെ ഫലപ്രദമായ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം ആരോഗ്യ രംഗംആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യുഎസിലും ചൈനയിലും ഇതിനോടകം തന്നെ കൊവിഡ് 19 വാക്സിന്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ വാക്സിന്‍ ഗവേഷണത്തിന്‍റെ പല ഘട്ടങ്ങളിലാണ്.

Recommended Video

cmsvideo
കൊച്ചിയിലെ കൊറോണ രോഗിക്ക് ഏയ്ഡ്‌സ് മരുന്ന് പരീക്ഷിച്ചു | Oneindia Malayalam

'ഗോഗോയ് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ കൊടുത്ത പ്രത്യുപകാരം'! പൊളിച്ചടുക്കി കുറിപ്പ്'ഗോഗോയ് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ കൊടുത്ത പ്രത്യുപകാരം'! പൊളിച്ചടുക്കി കുറിപ്പ്

നിലവില്‍ മറ്റ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും പ്രത്യേക അനുമതിയോടെ രോഗികളില്‍ പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് 19 രോഗിക്ക് എച്ച് ഐവി മരുന്ന് ഉപയോഗിച്ചുളള ചികിത്സ തുടങ്ങിയിട്ടുണ്ട്. കളമശ്ശരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി മരുന്ന് നല്‍കിയത്. കൊറോണ വൈറസ് ബാധയേറ്റവര്‍ക്ക് എച്ച് ഐവി മരുന്ന ഫലപ്രദമാണെന്ന വിദഗ്ധാഭിപ്രായം നേരത്തെ വന്നിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന മെഡ‍ിക്കള്‍ ബോര്‍ഡിന്‍റെ അനുമതിയോടെയാണ് കൊച്ചിയിലെ പരീക്ഷണം.

corona

എച്ച്ഐവി ചികിത്സയ്ക്കുള്ള റിറ്റോനിവര്‍, ലോപിനാവിര്‍ എന്നി മരുന്നുകളാണ് വൈറസ് ബാധിതനില്‍ പരീക്ഷിച്ചത്. ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കുന്ന ഈ മരുന്നുകള്‍ മുമ്പ് ചൈനയിലെ വുഹാനില്‍ പരീക്ഷിച്ചിരുന്നു. എച്ച് ഐവിക്ക് ഉപയോഗിക്കുന്ന മറ്റി ചില മരുന്നുകള്‍ ഉപയോഗിച്ച് ജയ്പൂരിലും രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. ഇറ്റലിയില്‍ നിന്നുള്ള വയോധിക ദമ്പതികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് മരുന്ന് നല്‍കിയത് എന്നാണ് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചത്.

അതേസമയം, ലോക രാജ്യങ്ങില്‍ ഇറ്റലിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഭീതിതമായി തുടരുന്നത്. പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ മാത്രം 475 പേര്‍ ഇറ്റലിയില്‍ മരിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയേയും കടത്തി വെട്ടുന്ന മരണ നിരക്കാണ് ഇത്. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഇറ്റലിയിലാണ്. മരണനിരക്ക് 19 ശതമാനമാണ് ഒറ്റയടിക്ക് ഉയര്‍ന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത് 35, 713 പേരെയാണ്. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇന്നലെ 475 പേര്‍ മരിച്ചിരിക്കുന്നത്.

ഇറ്റലിയിൽ മരണം 3000 കടന്നു! ഒരു ദിവസം മരിച്ചത് 475 പേർ! അതിർത്തികളടച്ച് അമേരിക്കയും തുർക്കിയും!ഇറ്റലിയിൽ മരണം 3000 കടന്നു! ഒരു ദിവസം മരിച്ചത് 475 പേർ! അതിർത്തികളടച്ച് അമേരിക്കയും തുർക്കിയും!

English summary
covid 19 Patient treated with HIV medication in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X