കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെപ്യൂട്ടി മേയര്‍ അടക്കം 7 കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ്; തിരുവനന്തപുരത്ത് ആശങ്ക

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമെ നഗരസഭയിലേക്ക് വരേണ്ടതുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. നിലവിലെ സാഹചര്യക്കില്‍ ഒക്ടോബര്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

corona

അതേസമയം കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചതിനാലാണ് കൊവിഡ് വരാതിരുന്നതെന്നും പ്രതിരോധന നടപടികള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി നഗരസഭ ആക്ഷന്‍ പ്ലാന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. വ്യപാര സ്ഥാപനങ്ങളില്‍ നിയന്ത്രണം ശക്തമാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.കൊവിഡ് സ്ഥിരീകരിച്ചവരെ നിരീക്ഷിക്കുന്നതിനായി സദ്ധത പ്രവര്‍ത്തകരേയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട്,തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ നെടുങ്കാട്, കാഞ്ഞിരംപാറ,വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കൊറ്റവിള, കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട,വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. അംബേദ്കര്‍ ഗ്രാമം, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം, നടൂര്‍കൊല്ല, മലയില്‍ക്കട,അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ,പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ചുള്ളിയൂര്‍,കരിംകുളം ഗ്രാമപഞ്ചായത്തിലെ നമ്പ്യാതി, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നമൂട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ മുള്ളുവിള, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ നാരായണപുരം എന്നീ പ്രദേളങ്ങളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുപുറം ഗ്രാമപഞ്ചായത്തിലെ കുമിളി,വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റില്‍ നിന്നും ഒഴിവാക്കി.

ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 8 പേര്‍ മരണപ്പെടുകയും ഉണ്ടായി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 177 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 12 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഹത്രാസ് പെൺകുട്ടി: വെളിപ്പെടുത്തൽ മൂന്ന് വീഡിയോകളിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഹത്രാസ് പെൺകുട്ടി: വെളിപ്പെടുത്തൽ മൂന്ന് വീഡിയോകളിൽ

'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

2 വർഷം ഒരുമിച്ച് താമസം, സാമ്പത്തിക ഇടപാടിൽ തർക്കം വന്നതോടെ ബന്ധുക്കളുടെ മുന്നിലിട്ട് കുത്തിവീഴ്ത്തി2 വർഷം ഒരുമിച്ച് താമസം, സാമ്പത്തിക ഇടപാടിൽ തർക്കം വന്നതോടെ ബന്ധുക്കളുടെ മുന്നിലിട്ട് കുത്തിവീഴ്ത്തി

English summary
covid-19 postive for seven councilors and 12 employees, including the deputy mayor in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X